ലോട്ടറി നികുതി വര്‍ധന: സമ്മാനം കൂട്ടും, മറ്റു സംസ്ഥാന ലോട്ടറിയെ ചെറുക്കും -മന്ത്രി ഐസക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 19, 2019

ലോട്ടറി നികുതി വര്‍ധന: സമ്മാനം കൂട്ടും, മറ്റു സംസ്ഥാന ലോട്ടറിയെ ചെറുക്കും -മന്ത്രി ഐസക്

തിരുവനന്തപുരം: ലോട്ടറിനികുതി 28 ശതമാനമാക്കി ഏകീകരിച്ചതിന്റെ അടിസ്ഥാനത്തിൽ മറ്റു സംസ്ഥാന ലോട്ടറികൾ കേരളത്തിലേക്കു വരാൻ ശ്രമിച്ചാൽ തടയുമെന്ന് മന്ത്രി തോമസ് ഐസക്.ലോട്ടറി-ജി.എസ്.ടി. നിയമങ്ങളിലെ വകുപ്പുകൾ പ്രയോഗിക്കും. ടിക്കറ്റ് വില കൂട്ടാതെ കേരള ലോട്ടറിയുടെ സമ്മാനഘടന ആകർഷകമാക്കും. സമ്മാനങ്ങളുടെ എണ്ണം കൂട്ടും. ലാഭത്തിലുണ്ടാകുന്ന കുറവ് നികുതിവരുമാനം കൂടുന്നതുവഴി നികത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ലോട്ടറിമേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ചചെയ്യും. നികുതി ഏകീകരിക്കുന്നത് അംഗീകരിച്ചാൽ ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കാമെന്ന് ജി.എസ്.ടി. കൗൺസിൽ മുമ്പ് കേന്ദ്രം വാക്കു തന്നിരുന്നു. ഈ അവകാശം നേടിയെടുക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ലോട്ടറി മാഫിയയെ സഹായിക്കാനാണ് കേന്ദ്രം നികുതി ഏകീകരിച്ചതെന്ന് മന്ത്രി ആരോപിച്ചു. ജി.എസ്.ടി. കൗൺസിലിൽ വോട്ടെടുപ്പ് മുന്നിൽക്കണ്ട് എല്ലാ മന്ത്രിമാരും കൃത്യമായി എത്തിയതുതന്നെ വിചിത്രമാണ്. അടുത്തദിവസം തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലെ മന്ത്രിപോലും വന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വരുമാനം കൂടുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, ഇപ്പോഴവർക്ക് 10 മുതൽ 20 വരെ കോടി രൂപയാണു കിട്ടുന്നത്. ലോട്ടറി നടത്തിപ്പ് ഏൽപ്പിച്ചാൽ ഇരട്ടി തരാമെന്നു കേരളം പറഞ്ഞു. എന്നിട്ടും വഴങ്ങിയില്ല.സംസ്ഥാനത്തിനു നൽകേണ്ട കേന്ദ്രനികുതി വൈകിപ്പിക്കുന്നതും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മാസവും ഒന്നാം തീയതി കൈമാറിക്കൊണ്ടിരുന്ന ഈ പണം ഇപ്പോൾ കിട്ടുന്നത് 20-ാം തീയതിയോടെയാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ എല്ലാ മാസവും ഒന്നാംതീയതി ലഭിച്ചിരുന്ന തുകയാണിത്.സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി. നഷ്ടപരിഹാരം നൽകാനുള്ള 70,000 കോടിയെങ്കിലും ഇപ്പോൾ കേന്ദ്രത്തിന്റെ പക്കലുണ്ട്. എന്നാൽ, സൗകര്യമുള്ളപ്പോൾ പണം തരുമെന്ന ധാർഷ്ട്യമാണ് ബി.ജെ.പി. സർക്കാരിന്. ഡിസംബറിൽ കിട്ടേണ്ട നഷ്ടപരിഹാരം എന്നു നൽകുമെന്നറിയില്ല. ഫെബ്രുവരിയായാൽ നഷ്ടപരിഹാരം നൽകാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തുമെന്നും മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/38VEepU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages