തിരുവനന്തപുരം: പമ്പയില്‍ കാണിക്ക എണ്ണുന്നതിനിടെ പണം കവര്‍ന്നെന്ന ആരോപണത്തില്‍ സസ്‌െപന്‍ഷനിലായ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.വി. ബാബുവിനെ പണ്ടേ ജോലിയില്‍നിന്നു പിരിച്ചുവിടാനുള്ള തീരുമാനം അട്ടിമറിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭരണസമിതി. മുന്‍ എസ്.എഫ്.ഐ, ഡി.െവെ.എഫ്.ഐ. നേതാവ് എന്ന പരിഗണന നല്‍കി സി.പി.എം. സംരക്ഷിക്കുകയായിരുന്നു.
ഭാര്യയുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞു നല്‍കിയ സങ്കടഹര്‍ജി പരിഗണിച്ചാണ് അന്നു ജോലിയില്‍ തുടരാന്‍ അനുവദിച്ചത്. സാമ്പത്തിക കാര്യങ്ങളുമായി നേരിട്ട് ബന്ധമുള്ള വിഭാഗത്തില്‍ ജോലി ചെയ്യിക്കരുതെന്ന റിപ്പോര്‍ട്ടും ഇയാള്‍ക്കായി അട്ടിമറിച്ചു. സാധാരണ ജീവനക്കാര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ ക്രിമിനല്‍ കേസുകളടക്കമുള്ള നടപടികള്‍ െകെക്കൊള്ളുമ്പോഴായിരുന്നു ഇത്.
ഇക്കുറി പമ്പയില്‍ പണാപഹരണത്തില്‍ പങ്കുള്ള ഇയാളെ ആരോപണം വന്നയുടന്‍ സംരക്ഷിക്കാനും ബോര്‍ഡിലെ ഉന്നതര്‍ ശ്രമിച്ചു. ഭണ്ഡാരത്തിന്റെ സ്‌പെഷല്‍ ഓഫീസര്‍ ചുമതല വഹിച്ചിരുന്ന ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പകരം സന്നിധാനം ഭണ്ഡാര സ്‌പെഷല്‍ ഓഫീസറായി മാറ്റി നിയമിക്കുകയാണ് ചെയ്തത്. സി.സി. ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ മറ്റു വഴിയില്ലാതെ ഒടുവില്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം ഉള്ളൂര്‍ ഗ്രൂപ്പില്‍പ്പെട്ട ഗൗരീശപട്ടം ദേവസ്വത്തിലെ ഓഡിറ്റില്‍ ജെ.വി. ബാബു 2008 ജനുവരി 12 ലും 2010 ഫെബ്രുവരി 12 മുതല്‍ നവംബര്‍ 29 വരെയും റിക്കാര്‍ഡുകളില്‍ കൃത്രിമം കാട്ടി മുതല്‍ക്കൂട്ടിനത്തില്‍ ബോര്‍ഡിലേക്ക് അടയ്‌ക്കേണ്ട 1,48,959 രൂപ അപഹരിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒ.ടി.സി ഹനുമാന്‍ ക്ഷേത്രത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.
2012 ഡിസംബര്‍ 12-ന് പ്രാബല്യത്തില്‍ വരുംവിധം നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ ബോര്‍ഡിനു റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍, സങ്കടഹര്‍ജി പരിഗണിച്ച് തസ്തികയില്‍ തരംതാഴ്ത്തി തിരികെ ജോലിക്കു കയറ്റുകയായിരുന്നു. ഇക്കുറിയും പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് തിരികെക്കയറ്റാനുള്ള നീക്കങ്ങള്‍ സജീവമാണ്.
from mangalam.com https://ift.tt/2MKs6yi
via IFTTT
No comments:
Post a Comment