ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ വിരമിക്കൽ പ്രായം 65 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 29, 2019

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ വിരമിക്കൽ പ്രായം 65

ന്യൂഡൽഹി: കേന്ദ്രസർക്കാർ പുതുതായി ഉണ്ടാക്കിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്.) തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സായി നിശ്ചയിച്ചു. 1954-ലെ സേനാ നിയമങ്ങൾ ഇതനുസരിച്ച് ഭേദഗതി ചെയ്തു. കര, നാവിക, വ്യോമസേനകളുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേശകനായിരിക്കുക എന്നതാണ് സി.ഡി.എസിന്റെ കർത്തവ്യം. ഈ തസ്തികയുണ്ടാക്കുന്നതിന് സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു. 62 വയസ്സാണ് സേനാമേധാവികളുടെ വിരമിക്കൽ പ്രായം. അല്ലെങ്കിൽ ആ തസ്തികയിൽ മൂന്നുകൊല്ലം പൂർത്തിയാക്കണം. ഇതിലേതാണോ ആദ്യം അതാണു വിരമിക്കലിന് അടിസ്ഥാനമാക്കുക. content highlights:Maximum age limit for Chief of Defence Staff put at 65


from mathrubhumi.latestnews.rssfeed https://ift.tt/2Zx9qrg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages