തിരുവനന്തപുരം: വെള്ളക്കരം കൂട്ടാൻ എൽ.ഡി.എഫിൽ നിർദേശം. ഗ്രാമീണമേഖലയിൽ സമ്പൂർണ ഗാർഹിക കണക്‌ഷൻ നൽകാനുള്ള പദ്ധതിനടത്തിപ്പിനുള്ള പണംകണ്ടെത്താനാണ് നിർദേശം മന്ത്രി കെ. കൃഷ്ണൻകുട്ടി എൽ.ഡി.എഫിൽ അവതരിപ്പിച്ചത്. ഇക്കാര്യത്തിൽ അടുത്തയോഗം അന്തിമതീരുമാനമെടുത്തേക്കും. ഗ്രാമീണമേഖലയിൽ വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിന് മൊത്തം ചെലവിന്റെ പാതി കേന്ദ്രസർക്കാർ നൽകുന്നതാണ് ‘ജലജീവൻ മിഷൻ-2025’ എന്നപദ്ധതി. പൊതുടാപ്പുകൾ നിർത്തി ഗാർഹികകണക്‌ഷൻമാത്രം നൽകും. 2498 കോടിരൂപയാണ് പദ്ധതിനടത്തിപ്പിന് കേരളത്തിൽവേണ്ടത്. ഗ്രാമീണമേഖലയിൽ 9.68 ലക്ഷം കണക്‌ഷനുകൾ അധികമായി നൽകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്രസഹായത്തിനുപുറമേ 1000 കോടിയോളം രൂപയെങ്കിലും വായ്പയെടുക്കേണ്ടിവരും. വായ്പാതിരിച്ചടവിന് വെള്ളക്കരം 30 ശതമാനംവരെ കൂട്ടണമെന്നാണ് ജലവിഭവവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2tu5ATP
via
IFTTT
No comments:
Post a Comment