ഇല കിലോയ്ക്ക് 30 രൂപ; പിടിക്കുകയാണെങ്കിൽ പുളിങ്കൊമ്പുതന്നെ പിടിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 6, 2019

ഇല കിലോയ്ക്ക് 30 രൂപ; പിടിക്കുകയാണെങ്കിൽ പുളിങ്കൊമ്പുതന്നെ പിടിക്കണം

തൃശ്ശൂർ: പിടിക്കുകയാണെങ്കിൽ പുളിങ്കൊമ്പിൽ പിടിക്കണമെന്ന് പറയുന്നത് വെറുതേയല്ല. വാളൻപുളിയുടെ പച്ചയിലയ്ക്ക് കിലോഗ്രാമിന് 30 രൂപയായതോടെ കേരളത്തിലെ ആയുർവേദ മരുന്ന് നിർമാതാക്കളെ ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ പുളിന്തോട്ടങ്ങളുണ്ടാക്കിയവർ പണം വാരുകയാണ്. ഏഴുവർഷംകൊണ്ട് വളർച്ചയെത്തുന്ന പുളിമരത്തിൽനിന്ന് ദിവസം ശരാശരി 25 കിലോഗ്രാം ഇല ലഭിക്കും. വരുമാനം 750 രൂപ. വേനലിലും മഞ്ഞിലുമെല്ലാം ഇല വിളവെടുക്കാമെന്നതിനാൽ വർഷം മുഴുവൻ വരുമാനം ലഭിക്കും. കൊട്ടംചുക്കാദി എണ്ണയിലെ പ്രധാന ചേരുവയാണ് വാളൻപുളിയില. മരുന്നുകളും കൂട്ടുകളും തയ്യാറാക്കാൻ അടുപ്പുകൂട്ടുന്നത് പുളിമര വിറകുകൂട്ടിയാണ്. പച്ചവിറക് കിലോഗ്രാമിന് അഞ്ചരരൂപയ്ക്കാണ് ഒൗഷധനിർമാതാക്കൾ വാങ്ങുന്നത്. പുളിയുടെ വേരിനുമുണ്ട് നല്ല വില. കിലോഗ്രാമിന് 30 രൂപ. ഇത് ഉണക്കിനൽകണം. വാളൻപുളിക്ക് വിപണിയിൽ കിലോഗ്രാമിന് 190 രൂപയുണ്ട്. വാളൻപുളി കൃഷിക്ക് കാര്യമായ ചെലവുകളില്ല. തൈകൾ വനഗവേഷണസ്ഥാപനത്തിൽനിന്നും ദേശീയ ഒൗഷധസസ്യ ബോർഡിൽനിന്നും സൗജന്യമായി കിട്ടും. ഏത് കാലാവസ്ഥയിലും ഇല പൊഴിക്കാത്ത വാളൻപുളി വരണ്ട കാലാവസ്ഥയിലും നന്നായി വളരും. വെള്ളവും വളവും വേണ്ട. കേരളത്തിൽ വാളൻപുളിയുടെ കൃഷിക്ക് അനന്തസാധ്യതകളുണ്ടെന്നും തരിശിട്ട നിലങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തണമെന്നും ആയുർവേദ മെഡിസിൻ മാനുഫാക്ടറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ അഭിപ്രായപ്പെടുന്നു. ജാമും ലിപ്സ്റ്റിക്കും ചുവന്ന പുളി ആരോഗ്യത്തിന് ഹാനികരമല്ലാത്ത ലിപ്സ്റ്റിക് ഉണ്ടാക്കാനും ജാമുകൾക്ക് നിറം കൊടുക്കാനും ഉപയോഗിക്കുന്നു. തമിഴ്നാട്ടിൽ പുളിയുടെ തൊലികൊണ്ട് ഭസ്മം ഉണ്ടാക്കാറുണ്ട് - ഡോ. കണ്ണൻ സി.എസ്. വാര്യർ, കേന്ദ്ര വനഗവേഷണ പ്രജനനകേന്ദ്രം content highlights:tamarind leaves costs 30 rupees per kg


from mathrubhumi.latestnews.rssfeed https://ift.tt/2s3cqii
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages