അനധികൃത കടത്തിനിടെ പിടിച്ചെടുത്തത് 250 കിലോ സയനൈഡ് ; രണ്ടുപതിറ്റാണ്ടായി പാലക്കാട് കലക്ടറേറ്റിലെ മുറിയില്‍ ; കളയാന്‍ വഴിതേടി ഉദ്യോഗസ്ഥര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 27, 2019

അനധികൃത കടത്തിനിടെ പിടിച്ചെടുത്തത് 250 കിലോ സയനൈഡ് ; രണ്ടുപതിറ്റാണ്ടായി പാലക്കാട് കലക്ടറേറ്റിലെ മുറിയില്‍ ; കളയാന്‍ വഴിതേടി ഉദ്യോഗസ്ഥര്‍

തൃശൂര്‍: പാലക്കാട് കലക്ടറേറ്റിലെ സീല്‍ ചെയ്ത മുറി രണ്ടുപതിറ്റാണ്ടായി തുറക്കാതെ സൂക്ഷിച്ചുവച്ചിരിക്കുന്നത് 250 കിലോ സയെനെഡ്. അതുടന്‍ നശിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്ന് അറിയാതെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍. 19 വര്‍ഷം മുമ്പ് ചെെന്നെയില്‍നിന്ന് കോഴിക്കോട്ടേക്ക് കടത്തുന്നതിനിടെ എന്‍.എസ് ജാഫര്‍ എന്ന വ്യാപാരിയില്‍നിന്നു പിടിച്ചെടുത്തതാണ് സയെനെഡ്. വ്യാപാരിയില്‍നിന്ന് പിഴ ഈടാക്കി കേസ് അവസാനിപ്പിച്ച് രണ്ട് പതിറ്റാണ്ടായിട്ടും സയെനെഡ് ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുന്നു.

സയെനെഡ് നശിപ്പിക്കാനുള്ള പദ്ധതി എത്രയും പെട്ടെന്ന് തയാറാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ആഴ്ചയാണ് പാലക്കാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലെത്തിയത്. എന്നാല്‍ സയെനെഡ് പോലുള്ള മാരക വിഷപദാര്‍ഥങ്ങള്‍ നശിപ്പിക്കാനുള്ള സംവിധാനം സംസ്ഥാനത്തില്ല. മാത്രമല്ല ഇത്രയധികം കാലം അടച്ചിട്ട മുറിയില്‍ സൂക്ഷിച്ചുവച്ച സയെനെഡിന് എന്തു രാസപരിണാമമായിരിക്കും സംഭവിച്ചിരിക്കുക എന്ന കാര്യത്തിലും ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് തലവേദനയായിരിക്കുകയാണ് ഈ സയെനെഡ് വിഷയം. സയെനെഡ് നശിപ്പിക്കാന്‍ തയാറുള്ള കമ്പനികളെ ക്ഷണിച്ചു അറിയിപ്പ് നല്‍കാനുള്ള തയാറെടുപ്പിലാണ് ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ നിഷിത്ത്.

തൊണ്ടിമുതല്‍ കേസ് തീര്‍ന്നാല്‍ സര്‍ക്കാരിലേക്ക് മുതല്‍കൂട്ടാറാണ് പതിവെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് ആ നീക്കം സാധ്യമല്ല. പരിസ്ഥിതി മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സഹകരണത്തോടെ ഇക്കാര്യത്തില്‍ വിദഗ്‌ദോപദേശം തേടാനാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ തീരുമാനം. ഗുജറാത്തിലെ സയെനെഡ് ഉത്പാദക കമ്പനി സയെനെഡ് ഏറ്റെടുക്കുമോയെന്നും അന്വേഷിക്കുന്നുണ്ട്. ഏറ്റെടുത്താല്‍തന്നെ പാലക്കാടുനിന്ന് തൊണ്ടി ഗുജറാത്തിലെത്തിച്ച് നശിപ്പിച്ചെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിനാണ്. പാഴ്‌സലായി ബസില്‍ കടത്തിയ സയെനെഡ് പാലക്കാടുവച്ച് പരിശോധനയ്ക്കിടെ വാണിജ്യനികുതി വകുപ്പ് പിടിച്ചെടുത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗത്തിന് െകെമാറുകയായിരുന്നു. സംസ്ഥാനത്തിലെ മൊത്തം ആവശ്യത്തിനുപോലും ഇത്രയേറെ സയെനെഡ് ആവശ്യമില്ലെന്നിരിക്കെ സംഭവം ഏറെ ദുരൂഹതയുണര്‍ത്തി.

ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശിയായ എന്‍.എസ്. ജാഫര്‍ എന്ന വ്യാപാരി അറസ്റ്റിലായി. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതോടെ കോടതി പിഴ ഈടാക്കി കേസ് അവസാനിപ്പിച്ചു. അനധികൃതമായി െകെവശം വച്ച സയെനെഡ് എത്ര അളവിലുള്ളതായാലും 500 രൂപയാണ് നിയമം അനുശാസിക്കുന്ന പിഴശിക്ഷ. ഈ പിഴയടച്ചാണ് ജാഫറും തടിയൂരിയത്. ഇതോടെ പിടിച്ചെടുത്ത സയെനെഡ് പാലക്കാട് ജില്ലാ കലക്ടറേറ്റിലെ പ്രത്യേക മുറിയിലേക്ക് മാറ്റി മുറി പൂട്ടി മുദ്രവയ്ക്കുകയായിരുന്നു.



from mangalam.com https://ift.tt/362rH1T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages