മുംബൈ: ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന 12 മരുന്നുകളുടെ വില കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി. മരുന്നു നിര്‍മാണത്തിനുപയോഗിക്കുന്ന 21 ചേരുവകളുടെ വില കൂട്ടിയതിനെ തുടര്‍ന്നാണിത്. ആന്റിബയോട്ടിക്‌സ്, അലര്‍ജിക്കുള്ള മരുന്നുകള്‍, ബി.സി.ജി. വാക്‌സിന്‍, വിറ്റാമിന്‍ സി മരുന്നുകളുടെ വിലയാകും കൂടുക. ഒറ്റത്തവണ വില വര്‍ധന വ്യവസ്‌ഥ പ്രകാരം മരുന്നുകളുടെ 50 ശതമാനം വില വര്‍ധിപ്പിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി(എന്‍.പി.പി.എ) കഴിഞ്ഞ ദിവസമാണ് കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.
വിപണിയില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനു 2013ലെ മരുന്നുകളുടെ വില നിര്‍ണയ ഉത്തരവ് പ്രകാരമാണ് വില വര്‍ധിപ്പിച്ചതെന്നു എന്‍.പി.പി.എ. വ്യക്‌തമാക്കി. ഇതുവരെ ഈ നിയമം മരുന്നുകളുടെ വില കുറയ്‌ക്കുന്നതിനു മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഹൃദയ ശസ്‌ത്രക്രിയയ്‌ക്ക് ഉപയോഗിക്കുന്ന സ്‌റ്റെന്റുകളുടേയും ഇന്‍പ്ലാന്റുകളുടേയും വില നിയന്ത്രിച്ചതും ഇതേ നിയമപ്രകാരമായിരുന്നു. എന്നാല്‍ അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്നു കമ്പനികള്‍ ഈ മരുന്നുകളുടെ ഉല്‍പ്പാദനം കുറച്ചിരുന്നു. ഇതോടെ വിപണിയില്‍ മരുന്നുകളുടെ ലഭ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. യു.എസ്- െചെന വ്യാപാരയുദ്ധത്തെ തുടര്‍ന്നു െചെനയില്‍നിന്നുള്ള അസംസ്‌കൃത വസ്‌തുക്കളുടെ വിലയില്‍ 200 ശതമാനം വര്‍ധനയുണ്ടായി.
പ്രധാനമായും വിലകൂടുന്ന മരുന്നുകളും ഇപ്പോഴത്തെ വിലയും
ബി.സി.ജി. വാക്‌സിന്‍- 8.75 രൂപ
ക്ലോറോക്വിന്‍(150 എം.ജി. ടാബ്, ആന്റി മലേറിയല്‍)- 1.16 രൂപ
ഡപ്‌സോന്‍(100 എം.ജി. ടാബ്, ലെപ്‌റോസി ഡ്രഗ്)- 35 പൈസ
മെട്രോനിഡസോള്‍(200 എം.ഡി. ഗാബ്, ആന്റി ബാക്‌ടീരിയല്‍)- 68 പൈസ
വിറ്റാമിന്‍ സി(500 എം.ജി. ടാബ്)- 1.34 രൂപ
ഫുറോസെമിഡ്(40 എം.ജി. ടാബ്, ഡയറടിക്)- 74 പൈസ
from mangalam.com https://ift.tt/2LShFII
via IFTTT
No comments:
Post a Comment