ആന്റമാനിലെ ജയിലില്‍ സവര്‍ക്കര്‍ 12 വര്‍ഷം പീഡനം അനുഭവിച്ചു രാഹുല്‍ അത് 12 മണിക്കൂര്‍ പോലും അനുഭവിക്കില്ല; ദേവേന്ദ്ര ഫഡ്‌നാവിസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 14, 2019

ആന്റമാനിലെ ജയിലില്‍ സവര്‍ക്കര്‍ 12 വര്‍ഷം പീഡനം അനുഭവിച്ചു രാഹുല്‍ അത് 12 മണിക്കൂര്‍ പോലും അനുഭവിക്കില്ല; ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മാപ്പു പറയുവാന്‍ തന്റെ പേര് രാഹുല്‍ സവാര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധിയെന്നാണ് എന്ന പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. രാഹുലിന്റെ പ്രസ്താവന അപമാനകരവും സവര്‍ക്കറിനെക്കുറിച്ച് രാഹുല് ഗാന്ധിയുടെ അറിവില്ലായിമ്മയുമാണെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

സവര്‍ക്കര്‍ ആന്റമാന്‍ ജയിലിലെ സെല്ലുകള്‍ 12 വര്‍ഷത്തോളം പീഡനം അനുഭവിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് 12 മണിക്കൂര്‍ പോലും അത് അനുഭവിക്കാന്‍ സാധിക്കില്ല. ഗാന്ധി എന്നത് പേരിനൊപ്പം ചേര്‍ത്താല്‍ മാത്രം ഗാന്ധിയാകില്ലെന്നു ഫഡ്‌നാവിസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ സവാര്‍ക്കരെ പരാമര്‍ശിച്ച് ബിജെപിയെ പരിഹസിച്ചത്. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തോട് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധത്തില്‍ മറുപടി നല്‍കുകയായിരുന്നു രാഹുല്‍.



from mangalam.com https://ift.tt/36CenBs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages