ഡീസല്‍ വില മുകളിലോട്ട്, ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1.11 രൂപ; പെട്രോളിനും വില കൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 25, 2019

ഡീസല്‍ വില മുകളിലോട്ട്, ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1.11 രൂപ; പെട്രോളിനും വില കൂടി

കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ചയും ഡീസൽ വില കൂടി. ലിറ്ററിന് പതിനൊന്ന് പൈസയാണ് വ്യാഴാഴ്ച വർധിച്ചത്. ഒരാഴ്ചയ്ക്കിടെ ഡീസലിന് 1.11 രൂപയുടെ വർധനവാണുണ്ടായത്. പെട്രോളിന് വ്യാഴാഴ്ച ആറു പൈസയും കൂടി. വ്യാഴാഴ്ച കൊച്ചിയിൽ 70.67 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. പെട്രോളിന് 76.55 രൂപയും. പവർ പെട്രോളിനും ഡീസലിനും ഇതിനെക്കാൾ ആറ് പൈസ കൂടും. തിരുവനന്തപുരം, കോഴിക്കോട് മേഖലകളിൽ കൊച്ചിയിലെ വിലയെക്കാൾ പത്ത് പൈസയും കൂടും. ബുധനാഴ്ച ഒഴികെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എല്ലാദിവസവും ഡീസൽ വിലയിൽ വർധനവുണ്ടായിരുന്നു. 11,16,21 പൈസ എന്നിങ്ങനെയാണ് ഓരോ ദിവസവും വർധിച്ചത്. തണുപ്പുകാലമായതിനാൽ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കുറച്ചതുമാണ് ഡീസൽ വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം യുഎസ്-ചൈന വ്യാപാരതർക്കവും പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇൻഷുറൻസ് കൂട്ടിയതും വില വർധനവിന് കാരണമായി പറയുന്നു. Content Highlights:diesel petrol price hike in kerala


from mathrubhumi.latestnews.rssfeed https://ift.tt/2ZmYGeM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages