കസഖിസ്ഥാനില്‍ കെട്ടിടത്തിന് മുകളില്‍ വിമാനം ഇടിച്ചിറങ്ങി ഒമ്പതു മരണം ; അപകടം 100 പേരുമായി പറന്നുയര്‍ന്നതിന് പിന്നാലെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 26, 2019

കസഖിസ്ഥാനില്‍ കെട്ടിടത്തിന് മുകളില്‍ വിമാനം ഇടിച്ചിറങ്ങി ഒമ്പതു മരണം ; അപകടം 100 പേരുമായി പറന്നുയര്‍ന്നതിന് പിന്നാലെ

നുര്‍ സുല്‍ത്താന്‍: കസഖിസ്ഥാനില്‍ നൂറോളം പേരുമായി പറന്നുയര്‍ന്ന വിമാനം കെട്ടിടത്തിന് മുകളിലേക്ക് ഇടിച്ചിറങ്ങി ഒമ്പതുപേര്‍ മരിച്ചു. ബെക്ക് എയര്‍ എയര്‍ലൈനിന്റെ ഫോക്കര്‍ - 100 വിമാനമാണ് തകര്‍ന്നത്. കസഖിസ്ഥാനിലെ അല്‍മാട്ടിയിലായിരുന്നു അപകടം. വിമാനത്താളവത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍ പെടുകയായിരുന്നു.

വിമാനത്തില്‍ 95 യാത്രക്കാരും അഞ്ചു വിമാനക്കമ്പനി ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. പ്രാദേശിക സമയം 7.22 ന് അല്‍മാട്ടിയില്‍ നിന്നും രാജ്യതലസ്ഥാനമായ നൂര്‍ സുല്‍ത്താനിലേക്ക് പോയ വിമാനം പെട്ടെന്ന് റഡാറുകളില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ സംഘം പെട്ടെന്ന് തന്നെ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ കസഖ് സര്‍ക്കാര്‍ നിയോഗിച്ചു. അപകടത്തെ തുടര്‍ന്ന ഫോക്കര്‍ - 100 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തര്‍ ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. അപകടത്തില്‍ കസഖ് പ്രസിഡന്റ് ഖ്വാസിം ജോംറാത്ത് ടോഖായേവ് ദു:ഖം രേഖപ്പെടുത്തി. അതേസമയം അല്‍മാട്ടിയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാനദുരന്തമാണ് ഇത്. 2013 ജനുവരിയില്‍ വടക്കന്‍ നഗരമായ കോക്കഷേട്ടൂവില്‍ നിന്നും യാത്രതിരിച്ച വിമാനം അലാമിറ്റിയില്‍ തകര്‍ന്ന വീണ് 20 പേരാണ് കൊല്ലപ്പെട്ടത്. അതിന് ഒരു മാസം മുമ്പ് ഡിസംബറില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സൈന്യം സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ട് 27 പേരും മരിച്ചിരുന്നു.



from mangalam.com https://ift.tt/2QrHroy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages