കുട്ടികളെ ദത്തെടുക്കാൻ മൂന്നുലക്ഷം വാർഷിക വരുമാനം വേണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 4, 2019

കുട്ടികളെ ദത്തെടുക്കാൻ മൂന്നുലക്ഷം വാർഷിക വരുമാനം വേണം

കൊല്ലം: കുട്ടികളെ ദത്തെടുക്കുന്ന ദമ്പതിമാർക്കുവേണ്ട കുറഞ്ഞ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയായി നിശ്ചയിച്ചു. സാമൂഹികനീതി വകുപ്പാണ് ഉത്തരവിറക്കിയത്. അപേക്ഷിക്കുമ്പോൾത്തന്നെ വരുമാനം തെളിയിക്കുകയും വേണം.കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാൻ ദത്തെടുക്കുന്ന മാതാപിതാക്കൾ ശാരീരിക ക്ഷമതയുള്ളവരും സാമ്പത്തികമായി മെച്ചപ്പെട്ടവരും മാനസികമായി ജാഗ്രത പുലർത്തുന്നവരുമായിരിക്കണമെന്ന് ദത്തെടുക്കൽ ചട്ടങ്ങളിൽ അനുശാസിച്ചിട്ടുണ്ട്. എന്നാൽ, ദത്തെടുക്കാൻ വേണ്ട കുറഞ്ഞ വാർഷികവരുമാനം നിഷ്‌കർഷിച്ചിട്ടില്ല. നിലവിൽ ദത്തെടുക്കാൻ അപേക്ഷ നൽകുന്നവരുടെ സാമ്പത്തികഭദ്രത വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ഭവന സന്ദർശനത്തിലാണു നിശ്ചയിക്കുന്നത്. വാർഷിക വരുമാനം തുച്ഛമാണെന്നു കണ്ടെത്തിയാൽ അപേക്ഷകരെ അയോഗ്യരാക്കും. ഇതുമൂലം ദത്തെടുക്കൽ വൈകുന്നുണ്ട്. ഇതിനാൽ അപേക്ഷിക്കുമ്പോൾത്തന്നെ കുറഞ്ഞ വാർഷികവരുമാനം നിശ്ചയിച്ചു നൽകണമെന്ന് വനിതാ-ശിശു വികസനവകുപ്പ് ഡയറക്ടർ സർക്കാരിനു കത്തുനൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2qm03gq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages