ഡൽഹിയിലെ അന്തരീക്ഷമലിനീകരണം ആരോഗ്യമുള്ളവരെയും രോഗികളാക്കുന്നു. ആസ്ത്മയുൾപ്പെടെയുള്ള അലർജിരോഗങ്ങൾ ബാധിച്ച് എയിംസുൾപ്പെടെയുള്ള ആശുപത്രികളിലെത്തുന്ന ആരോഗ്യമുള്ളവരുടെ എണ്ണം കൂടി. ദീപാവലിക്കുശേഷം ഇത്തരം രോഗങ്ങൾക്കു ചികിത്സതേടി എത്തുന്നവരുടെ എണ്ണം 15 ശതമാനത്തോളം കൂടിയെന്ന് എയിംസിലെ പൾമണറി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. കരൺ മദൻ പറഞ്ഞു. നല്ല ആരോഗ്യമുള്ളവരും വിട്ടുമാറാത്ത ചുമയും ശ്വാസകോശപ്രശ്നങ്ങളുമായി എത്തുന്നത് ആശങ്കാജനകമാണ്. അനാരോഗ്യത്തിനൊപ്പം അകാലമരണത്തിലും ഇടയാക്കുന്ന രീതിയിലാണിപ്പോൾ മലിനീകരണത്തോത്. മലിനീകരണം ശരീരകോശങ്ങളെയടക്കം ബാധിക്കുന്നുണ്ട് -അദ്ദേഹം പറഞ്ഞു. കാരണങ്ങൾ 1. വാഹനങ്ങൾ * ഏറ്റവും വലിയ മാലിന്യസ്രോതസ്സ് * ഡൽഹിയിലെ ജനസംഖ്യ -1.9 കോടി * വാഹനങ്ങൾ -88 ലക്ഷം * ഹരിയാണ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ദിവസവും അഞ്ചിരട്ടി വാഹനങ്ങളെത്തുന്നു 2. വ്യവസായം 3. വൈക്കോൽ കത്തിക്കൽ * ഹരിയാണയിലും പഞ്ചാബിലും കൊയ്ത്തിനുശേഷം കത്തിക്കുന്ന പൊടിയും കരിയും കാറ്റിൽ ഡൽഹിയിലെത്തുന്നു * മലിനീകരണത്തിന്റെ 30 ശതമാനം ഇതുവഴി 4. നിർമാണപ്രവർത്തനങ്ങൾ 5. മാലിന്യം കത്തിക്കൽ 6. പാചകവാതകം, എ.സി., മറ്റു ഗൃഹോപകരണങ്ങൾ 7. ദീപാവലിസമയത്തെ പടക്കം പൊട്ടിക്കൽ വില്ലൻ പാർട്ടിക്കുലേറ്റ് മാറ്റർ ഡൽഹിയിൽ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന പൊടിപലങ്ങൾ (പാർട്ടിക്കുലേറ്റ് മാറ്റർ) 10 മൈക്രോമീറ്റർ വ്യാസമുള്ളവയും (പി.എം.10) 2.5 മൈക്രോമീറ്റർ വ്യാസമുള്ളവയുമാണ് (പി.എം. 2.5). മുഖാവരണം ധരിച്ചാൽ പി.എം. 10 പൊടിപടലം ശരീരത്തിൽ കടക്കുന്നത് ഒരുപരിധിവരെ തടയാം. മൂക്കിലെ ചെറുരോമങ്ങളും മ്യൂക്കസും ഇവയെ കുറച്ചൊക്കെ തടയും. ഇതിന്റെ നാലിലൊന്നുമാത്രം വലുപ്പമുള്ള പി.എം. 2.5 ഇതിലൊന്നും പെടാതെ മൂക്കിലൂടെ അകത്തുകടക്കും. ശ്വാസകോശത്തിൽ അടിഞ്ഞുകൂടും. വാതകങ്ങൾ വേറെ “ഖരരൂപത്തിലുള്ളവയ്ക്കുപുറമേ വാതകങ്ങളായ നൈട്രജൻ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഓസോൺ, കാർബൺ ഡയോക്സൈഡ്, ബ്ലാക്ക് കാർബൺ എന്നിവയും മലിനീകരണത്തിന് കാരണമാവുന്നുണ്ട്” -ഡോ. എം.ജി. മനോജ്, കൊച്ചിൻ യൂണിവേഴ്സിറ്റി ആരോഗ്യപ്രശ്നങ്ങൾ പി.എം. 10, 2.5 കണ്ണിൽ നീറ്റൽ, മൂക്കിൽ അസ്വസ്ഥത, തൊണ്ടവേദന, ആസ്ത്മ, തുടർച്ചയായ ശ്വാസംമുട്ടൽ, വൃക്ക, കരൾ, ഹൃദയം എന്നിവയുടെ കോശങ്ങൾക്ക് നാശം, ഹൃദ്രോഗം, അർബുദം ബ്ലാക്ക് കാർബൺ (കരി-BC) രക്താതിസമ്മർദം, ആസ്ത്മ, ശ്വാസകോശരോഗങ്ങൾ, അർബുദം. ദീർഘകാലം ശ്വസിച്ചാൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതൽ. നൈട്രജൻ ഓക്സൈഡ് (NO, NO2) ശ്വാസകോശകലകളുടെ നാശം, പ്രവർത്തനക്ഷമത കുറയ്ക്കൽ, തൊലിയിൽ പുകച്ചിൽ, അർബുദം, ഞരമ്പ് തളർച്ച കാർബൺ മോണോക്സൈഡ് (CO) കണ്ണിൽ പുകച്ചിൽ, കേൾവി പോകൽ, തലവേദന, തലകറക്കം, നെഞ്ചുവേദന. കൂടുതൽ ശ്വസിച്ചാൽ അബോധാവസ്ഥ, മരണം സൾഫർ ഡയോക്സൈഡ് (SO2) ചുമ, ശബ്ദത്തോടെയുള്ള ശ്വാസം, ശ്വസിക്കാൻ പറ്റാതാവൽ ഓസോൺ (O3) കണ്ണിൽനിന്ന് വെള്ളംവരുക, തൊണ്ടയിൽ പുകച്ചിൽ, ആസ്ത്മ, കഫമില്ലാത്ത ചുമ, നെഞ്ചിൽ അണുബാധ കാർബൺ ഡയോക്സൈഡ് (CO2) ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രയാസം, തലവേദന, ഇരട്ടക്കാഴ്ച, തലതിരിഞ്ഞകാഴ്ച, ശ്വാസംമുട്ടൽ, അബോധാവസ്ഥ. കൃത്യമായ കണക്കില്ല “ഇന്ത്യയിൽ മലിനീകരണം എത്രത്തോളംപേരിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നതുസംബന്ധിച്ച് ഇപ്പോഴും കൃത്യമായ കണക്കില്ല. സർക്കാരുകൾ അതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മാലിന്യം അന്തരീക്ഷത്തിലെത്തുന്നത് ഉറവിടത്തിൽത്തന്നെ തടയണം. പഞ്ചാബിലെയും ഹരിയാണയിലെയും വൈക്കോൽ കത്തിക്കലിന് ശാശ്വതപരിഹാരം അവിടെത്തന്നെയുണ്ടാകണം” -ഡോ. കെ.ജെ. രമേഷ്, കാലാവസ്ഥാനിരീക്ഷണവകുപ്പ് മുൻ ഡയറക്ടർ യഥാർഥകാരണം കണ്ടെത്തണം “മലിനീകരണത്തിനുള്ള കാരണം വർഷംമുഴുവൻ ഒന്നുതന്നെയാണ്. മറ്റുസമയങ്ങൾ കാറ്റ് വായുവിലെ മാലിന്യം നീക്കുന്നു. തണുപ്പുകാലത്ത് അതുണ്ടാവുന്നില്ല. വൈക്കോൽ കത്തിക്കാത്ത മാസങ്ങളായ ഡിസംബറിലും ജനുവരിയിലും പൊടിനിറഞ്ഞ മൂടൽമഞ്ഞുണ്ടാകുന്നുണ്ടല്ലോ? അതിനാൽ യഥാർഥ കാരണത്തിൽനിന്ന് മറ്റുള്ളവയിലേക്ക് ശ്രദ്ധതിരിക്കരുത്. മലിനീകരണത്തിനു കാരണമാകുന്ന ഡൽഹിയിലെതന്നെ സ്രോതസ്സുകൾ ഇല്ലാതാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണം” -സുനിത നാരായണൻ, സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് വായുഗുണനിലവാര സൂചിക (എ.ക്യു.ഐ.) അന്തരീക്ഷത്തിലെ പൊടിപടലത്തിന്റെ അളവ് നോക്കിയാണ് എ.ക്യു.ഐ. നിശ്ചയിക്കുന്നത്. 0-50 നല്ലത് 51-100 തൃപ്തികരം 101-200 മിതം 201-300 മോശം 301-400 വളരെ മോശം 401-500 ഗുരുതരം 500-ന് മുകളിൽ അതിഗുരുതരം തിങ്കളാഴ്ച ഡൽഹിയിലെ എ.ക്യു.ഐ. -438. ഞായറാഴ്ച ഇത് 494. 2016 നവംബർ ആറിനുശേഷമുള്ള (497) ഏറ്റവും കൂടിയനിരക്ക്. Content Highlights:Delhi air pollution
from mathrubhumi.latestnews.rssfeed https://ift.tt/2POW5ro
via
IFTTT
No comments:
Post a Comment