നവോത്ഥാന സംരക്ഷണസമിതിക്കു ബദലായി സമത്വസമിതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 18, 2019

നവോത്ഥാന സംരക്ഷണസമിതിക്കു ബദലായി സമത്വസമിതി

തിരുവനന്തപുരം:സംസ്ഥാനസർക്കാർ മുൻകൈയെടുത്തു രൂപവത്കരിച്ച നവോത്ഥാന സംരക്ഷണസമിതിക്കു ബദലായി തുടങ്ങിയ നവോത്ഥാന സമത്വസമിതി കൂടുതൽ സംഘടനകളെ ഉൾപ്പെടുത്തി ശക്തമാക്കും. ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൻ.എസ്.എസിന്റെ മാനസികപിന്തുണ സമിതി പ്രതീക്ഷിക്കുന്നുണ്ട്.ശബരിമല യുവതീപ്രവേശ വിധിയോടുള്ള സർക്കാർ സമീപനത്തിൽ അസ്വസ്ഥത തുടരുന്ന സംരക്ഷണസമിതിക്ക് വെല്ലുവിളിയുയർത്തുന്ന സമത്വസമിതിയുടെ നയങ്ങളും ഭാവിപരിപാടികളും ജനുവരിയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ പ്രഖ്യാപിക്കും. ശബരിമല യുവതീപ്രവേശത്തിൽ 2018-ൽ സുപ്രീംകോടതി വിധി വന്നപ്പോഴാണ് ഹൈന്ദവ സമുദായ സംഘടനകളെ ഉൾപ്പെടുത്തി സർക്കാർ നവോത്ഥാന സംരക്ഷണ സമിതിയുണ്ടാക്കിയത്. സമിതിയുടെ നിലപാട് വിശാല അർഥത്തിലുള്ളതല്ലെന്നു പ്രഖ്യാപിച്ച് സംരക്ഷണസമിതി വിട്ട ഹിന്ദുപാർലമെന്റിന്റെ നേതൃത്വത്തിലാണ് ജില്ലകളിൽ സമത്വസമിതി തുടങ്ങുന്നത്. സംരക്ഷണസമിതിയുടെ ജോയന്റ് കൺവീനർ സി.പി. സുഗതന്റെ നേതൃത്വത്തിലാണ് സംഘടനകൾ പുറത്തുവന്നത്. സുഗതനാണ് ഹിന്ദു പാർലമെന്റിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി.ഹിന്ദു പാർലമെന്റ് പുറത്തുവന്നതോടെ സംരക്ഷണസമിതി അംഗബലം കുറഞ്ഞ് ക്ഷീണിച്ചതായും പാർലമെന്റിലെ തൊണ്ണൂറിലേറെ സംഘടനകൾ സമത്വസമിതിയിലുണ്ടെന്നും സുഗതൻ പറയുന്നു. ഇനിയും സംഘടനകൾ വരുമെന്നാണ് അവകാശവാദം. ഹൈന്ദവസമുദായ സംഘടനകളെ ഒന്നിപ്പിക്കാനും ജാതിചിന്ത ഒഴിവാക്കാനും പോരാടുമെന്നുള്ള പ്രതിജ്ഞയെടുത്ത ഹിന്ദു പാർലമെന്റ് സംഘപരിവാറിതര സംഘടനകളുടെ കൂട്ടായ്മയാണ്.സമുദായസംഘടനകൾ രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കരുതെന്നാണ് ഇവരുടെ നിലപാട്. വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനും പുന്നല ശ്രീകുമാർ ജനറൽ സെക്രട്ടറിയുമായുള്ള സംരക്ഷണ സമിതി, സർവതന്ത്ര കാഴ്ചപ്പാടിലല്ല പ്രവർത്തിക്കുന്നതെന്നാണ് സംരക്ഷണസമിതി വിട്ടവരുടെ ആരോപണം.സമത്വസമിതിയുടെ മഹാസമ്മേളനത്തിന്റെ ഭാഗമായി മൂന്നാം പാർലമെന്റ് നടക്കും. നവോത്ഥാന നായകൻ അയ്യാ വൈകുണ്ഠസ്വാമികൾക്ക് ആദരമായി വിശ്വരത്ന പുരസ്കാരം വൈകുണ്ഠസ്വാമി ട്രസ്റ്റിന് നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരെ പങ്കെടുപ്പിക്കാനാണ് സമത്വസമിതിയുടെ ശ്രമം.


from mathrubhumi.latestnews.rssfeed https://ift.tt/2KAxbZ0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages