ന്യൂഡൽഹി: രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന കാര്യം വാട്സ്ആപ്പ് അറയിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം തള്ളി വാട്സ്ആപ്പ്. കഴിഞ്ഞ മേയ് മാസത്തിൽത്തന്നെ ഇന്ത്യൻ അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നതായി വാട്സ്ആപ്പ് പ്രസ്താവനയിൽ പറഞ്ഞു.മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ ഇന്ത്യയിലെ പ്രമുഖരായ 25 പേരുടെ ഫോൺവിവരങ്ങൾ പെഗാസസ് വഴി ചോർത്തി എന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വാട്സ്ആപ്പിൻറെ വെളിപ്പെടുത്തൽ. വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയുമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മേയ് മാസത്തിലുണ്ടായ ഒരു സുരക്ഷാ പ്രശ്നം ഉടൻതന്നെ തങ്ങൾ പരിഹരിക്കുകയും ഇന്ത്യൻ അധികൃതരെയും ബന്ധപ്പെട്ട അന്താരാഷ്ട്ര കേന്ദ്രങ്ങളെയും അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സുരക്ഷാ വീഴ്ചയ്ക്ക് ഇരയായവരെ കണ്ടെത്താനും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കമ്പനി ശ്രമങ്ങൾ നടത്തിവരികയായിരുന്നെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. വാട്സ്ആപ്പിൽ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ സ്വഭാവം സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് കമ്പനിയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നിയമലംഘനം നടത്തിയവർക്കെതിരെ കർശനമായ നടപടി നേരിടേണ്ടിവരുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ജൂൺമുതൽ പലവട്ടം ചർച്ചനടത്തിയിട്ടും ചാര സോഫ്റ്റ്വേർ ആക്രമണത്തിന്റെ കാര്യം വാട്സാപ്പ് വെളിപ്പെടുത്തിയില്ലെന്നും ഇന്ത്യ ആരോപിച്ചിരുന്നു. പത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ ഇന്ത്യയിലെ പ്രമുഖരായ 25 പേരുടെ ഫോൺവിവരങ്ങൾ പെഗാസസ് വഴി ചോർത്തിയെന്ന് കഴിഞ്ഞ ദിവസമാണ് വാട്സാപ്പ് വെളിപ്പെടുത്തിയത്. 20 രാജ്യങ്ങളിലെ 1400 പ്രമുഖരുടെ വിവരം പെഗാസസ് ഉപയോഗിച്ച് വാട്സാപ്പ് വഴി ചോർത്തിയതാണ് വിവാദമായിരിക്കുന്നത്. ഇതിന്റെ പേരിൽ എൻ.എസ്.ഒ. ഗ്രൂപ്പിനെതിരേ യു.എസിലെ സാൻഫ്രാൻസിസ്കോ ഫെഡറൽകോടതിയിൽ വാട്സ്ആപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്ക് കേസുകൊടുത്തിരിക്കുകയാണ്. Content Highlights:Notified Indian Authorities In May,WhatsApp On Snooping Row
from mathrubhumi.latestnews.rssfeed https://ift.tt/327LLgH
via
IFTTT
No comments:
Post a Comment