മനോജ് കെ. ദാസ് കോഴിക്കോട്: 'മാതൃഭൂമി' പത്രാധിപരായി മനോജ് കെ. ദാസ് വെള്ളിയാഴ്ച ചുമതലയേറ്റു. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചുവരുകയായിരുന്നു. 48 -കാരനായ മനോജ് കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. 1994-ൽ ന്യൂ ഇന്ത്യൻ എക്സ്പ്രസിലാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി. ഡെപ്യൂട്ടി റെസിഡന്റ് എഡിറ്ററായശേഷം റെസിഡന്റ് എഡിറ്ററായി. എഷ്യാനെറ്റ് ന്യൂസ്, ഡെക്കാൻ ക്രോണിക്കിൾ, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ റെസിഡന്റ് എഡിറ്ററായും പ്രവർത്തിച്ചു. ഡെക്കാൻ ക്രോണിക്കിളിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു. ഭാര്യ: സരിതാ മനോജ്. രാജഗിരി പബ്ലിക്ക് സ്കൂൾ വിദ്യാർഥികളായ മാനസ് എം. ദാസ്, മഞ്ജീര എം. ദാസ് എന്നിവർ മക്കളാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2oHOQqa
via
IFTTT
No comments:
Post a Comment