പൂമ്പാറ്റ സിനിയും ആറ് കൂട്ടാളികളും അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 1, 2019

പൂമ്പാറ്റ സിനിയും ആറ് കൂട്ടാളികളും അറസ്റ്റിൽ

കൊടകര: നിരവധി സാമ്പത്തികത്തട്ടിപ്പ് കേസുകളിലെ പ്രതി പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന ശ്രീജ(40)യെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടാളികളായ ആറു പേരും അറസ്റ്റിലായിട്ടുണ്ട്. ചെങ്ങാലൂർ വളഞ്ഞൂപ്പാടം നന്ദനത്ത് രജീവ് (45) ഒല്ലൂർ എടക്കുന്നി കൊട്ടനാട്ട് വീട്ടിൽ ഉല്ലാസ് (44) തൃശ്ശൂർ മുണ്ടൂർ ചിറ്റിനപ്പിള്ളി മുള്ളൂർ എടത്തറ അക്ഷയ് (23) പട്ടിക്കാട് പീച്ചി റോഡിൽ കുറുപ്പത്ത് പറമ്പിൽ അജയ് (21) കുട്ടനെല്ലൂർ പൊന്നേമ്പലത്ത് സന്തോഷിന്റെ മകൻ ആഷിക് (20) മണ്ണുത്തി ചിറയ്ക്കാക്കോട് കൊട്ടിയാട്ടിൽ വീട്ടിൽ സലീഷ് (29) എന്നിവരാണ് പിടിയിലായത്. ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, കൊടകര സി.ഐ. വി. റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കഴിഞ്ഞ മെയ് 23-ന് കൊടകര കൊളത്തൂരിൽ ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ബൈക്കിടിച്ചുവിഴ്ത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. പ്രതികളെ വൈദ്യപരിശോധനക്കു ശേഷം നടത്തി കോടതിയിൽ ഹാജരാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2WDQi9E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages