തിരുവനന്തപുരം: മാന്യമായ ശവസംസ്കാരംപോലും നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യാക്കോബായ സുറിയാനി സഭയുടെ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രിയോസ് മെത്രാെപ്പാലീത്തയുടെ നേതൃത്വത്തിൽ നടത്തുന്ന സഹനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച സെക്രട്ടേറിയറ്റിനു ചുറ്റും പ്രതിഷേധസമര മുന്നേറ്റം നടത്തി. പ്ലക്കാർഡുകളും പ്രതീകാത്മക ശവപ്പെട്ടികളുമേന്തി ആയിരക്കണക്കിനു വിശ്വാസികളും നൂറുകണക്കിനു വൈദികരും പ്രതിഷേധസമര മുന്നേറ്റത്തിൽ പങ്കെടുത്തു. സെന്റ് പീറ്റേഴ്‌സ് സിംഹാസന കത്തീഡ്രലിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി സീനിയർ മെത്രാെപ്പാലീത്ത ഡോ. എബ്രഹാം മാർ സേവേറിയോസ് ഫ്ളാഗ്ഓഫ് ചെയ്തു. പൊതുസമ്മേളനം യാക്കോബായ സുറിയാനി സഭാ മെത്രാെപ്പാലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. ഏതു പ്രതിസന്ധിയെയും അതിജീവിച്ച് അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിലുള്ള ഈ സഭ ഇവിടെ നിലനിൽക്കുമെന്നും നീതിനിഷേധത്തിനെതിരേയുള്ള സമരം അതിന്റെ ആത്യന്തിക വിജയം കാണുംവരെ തുടരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നൂറ്റാണ്ടുകളായി ആരാധിച്ചുവരുന്ന ദേവാലയങ്ങൾ നഷ്ടപ്പെടുകയും പല ദേവാലയങ്ങളിലും മൃതദേഹം സംസ്കരിക്കുന്നതിനുപോലും തടസ്സം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിഷേധസമരം. കോടതിവിധിയുടെ മറവിൽ, ബഹുഭൂരിപക്ഷം വിശ്വാസികളെയും പള്ളികളിൽനിന്നു പുറത്താക്കി അവരുടെ ആരാധനാസ്വാതന്ത്ര്യത്തെയും ആത്മീയാവകാശങ്ങളെയും നിഷേധിച്ചിരിക്കുകയാണ്. കട്ടച്ചിറ പള്ളിയിൽ മൃതദേഹം സംസ്കരിക്കാതെ വീടിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പേടകത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു വിശ്വാസിെയയും ദേവാലയത്തിൽനിന്നോ സെമിത്തേരിയിൽനിന്നോ പുറത്താക്കണമെന്നോ അവരുടെ മൃതദേഹങ്ങൾ തടയണമെന്നോ കോടതി പറഞ്ഞിട്ടില്ല.ആ സ്ഥിതിക്ക് വിശ്വാസികളുടെ മൃതശരീരങ്ങൾ ഒരു കാരണവശാലും വഴിയിൽ വച്ച് വിലപേശാൻ ഇടയാകരുത്. അതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്തുതരണം. സെമിത്തേരി സർക്കാർ ഏറ്റെടുത്ത് മൃതശരീരങ്ങൾ അടക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണം. സഭാ സ്വത്തുക്കൾ വിശ്വാസികളുേടതാണ്. അത് അവർക്ക് പൂർണാധികാരത്തോെട കൈകാര്യംചെയ്യാനുള്ള നിയമങ്ങൾ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എബ്രഹാം മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. തോമസ് മാർ തിമോത്തിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, എം.എൽ.എ.മാരായ അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി എന്നിവർ സംസാരിച്ചു. യൂഹാനോൻ മാർ മിലിത്തിയോസ് വിശ്വാസപ്രഖ്യാപനം നടത്തി. ക്‌നാനായ സമുദായത്തിന്റെ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് ഭക്തിപ്രമേയം അവതരിപ്പിച്ചു. ഗീവർഗീസ് മാർ അത്താനാസിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, മാത്യൂസ് മാർ തേവോദോസിയോസ്, മാത്യൂസ് മാർ അപ്രേം, മാത്യൂസ് മാർ അന്തീമോസ്, ഏലിയാസ് മാർ അത്താനാസിയോസ്, പൗലോസ് മാർ ഐറേനിയോസ്, യാക്കോബ് മാർ അന്തോണിയോസ്, ഏലിയാസ് മാർ യൂലിയോസ്, മാത്യൂസ് മാർ തിമോത്തിയോസ്, സക്കറിയ മാർ പീലക്സിനോസ്, ഐസക് മാർ ഒസ്താത്തിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, സഖറിയാസ് മാർ പോളികാർപ്പോസ്, പത്രോസ് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ ഇവാനിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, എം.എൽ.എ.മാരായ അൻവർ സാദത്ത്, റോജി എം.ജോൺ, വി.പി.സജീന്ദ്രൻ, എൽദോ ഏബ്രഹാം എന്നിവർ പങ്കെടുത്തു. സഭാ ഭാരവാഹികളായ സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്‌കോപ്പ, പീറ്റർ കെ.ഏലിയാസ്, ഷാജി ചൂണ്ടയിൽ, സമരസമിതി പ്രതിനിധികളായ ഡീക്കൻ തോമസ് കൈയ്യതറ, ഫാ. തോമസ് പൂതിയോട്ട്, ഫാ. ജോൺ ഐപ്പ് , ഫാ. റോയ് കട്ടച്ചിറ, ഫാ. സാബു സാമുവേൽ, ഫാ. തോമസ് കൊച്ചുപറമ്പിൽ, ഡീക്കൻ ലിബിൻ ജോർജ്, ഷെവലിയാർ കോശി എം.ജോർജ് എന്നിവർ പ്രതിഷേധമുന്നേറ്റ സമരത്തിനു നേതൃത്വം നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2CAdY5z
via
IFTTT
No comments:
Post a Comment