നവനീതിന്റെ ശരീരത്തിൽ അടിയേറ്റ പാടില്ല; പിന്നെങ്ങനെ മരണം? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 22, 2019

നവനീതിന്റെ ശരീരത്തിൽ അടിയേറ്റ പാടില്ല; പിന്നെങ്ങനെ മരണം?

കായംകുളം: ചുനക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി നവനീതി(12)ന്റെ മരണകാരണത്തിൽ വ്യക്തതയുണ്ടാകാൻ മൃതദേഹ പരിശോധനാഫലം പുറത്തുവരണം. വിദ്യാർഥിയുടെ കൈയിൽനിന്ന് ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടിക്കഷണം തെറിച്ചുപോയി നവനീതിന്റെ തലയിൽ ശക്തിയായി പതിച്ചാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.44-നാണ് വിദ്യാർഥിയെ കായംകുളം താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുംമുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായി നവനീതിനെ പരിശോധിച്ച സൂപ്രണ്ട് ഡോ. എൽ. മനോജ്, ശിശുരോഗ വിദഗ്ധൻ ഡോ. ശ്രീപ്രസാദ് എന്നിവർ പറഞ്ഞു. ഡോ. മനോജ് പറയുന്നത്: കുട്ടിയുടെ തലയിലും ശരീരത്തിലെവിടെയും തിണർത്ത പാടുകളൊന്നും കണ്ടെത്താനായില്ല. നെറ്റിയിലും കാലിലും ചെറിയ മുറിവുകളാണുള്ളത്. ഇത് മരണ കാരണമാകില്ല. ഹൃദയാഘാതം, മസ്തിഷ്കത്തിൽ ആന്തരിക രക്തസ്രാവം എന്നിവയാണ് പെട്ടന്ന് മരണം സംഭവിക്കാവുന്ന കാരണങ്ങൾ. കുട്ടിയുടെ വായിൽനിന്ന് പതയും നുരയും വന്നിരുന്നതായി ആശുപത്രിയിലെത്തിച്ചവർ പറഞ്ഞിരുന്നു. അപസ്മാരംകൊണ്ട് അങ്ങനെ സംഭവിക്കാം. എന്നാൽത്തന്നെ പെട്ടെന്ന് മരണത്തിലേക്ക് അത് നയിക്കില്ല. വിദ്യാർഥിയുടെ വായ് തുറന്ന് പരിശോധന നടത്തി. സംശയിക്കത്തക്ക ഒരുഗന്ധവും അനുഭവപ്പെട്ടില്ല. മൃതദേഹപരിശോധനയിലൂടെ മാത്രമേ യഥാർഥകാരണം കണ്ടെത്താനാകൂ. മരണത്തിന് കാരണമായേക്കാവുന്ന ഒരുവിധ അസുഖങ്ങളും നവനീതിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ആഘാതത്തിന്റെ തോതനുസരിച്ചാണ് മരണ സാധ്യത ക്രിക്കറ്റ് ബാറ്റോ ബോളോ തലയിൽകൊണ്ടാൽ ആഘാതത്തിന്റെ തോതനുസരിച്ചായിരിക്കും മരണ സാധ്യത. തത്ക്ഷണം ബോധക്ഷയം ഉണ്ടാകാം. ബോധം വന്നശേഷം പിന്നീട് മരണം സംഭവിക്കാം. തലച്ചോറിലേക്ക് രക്തം ഊർന്നിറങ്ങി ജീവഹാനിയുണ്ടാകാം. പൊട്ടലില്ലാതെതന്നെ തലയോട്ടിക്കും തലച്ചോറിനും ഇടയിലുള്ള ഭാഗത്ത് രക്തം കട്ടപിടിക്കാം. ഇതിന്റെ തോതനുസരിച്ചായിരിക്കും രോഗിയുടെ അവസ്ഥ. എക്സ്ട്രാഡ്യൂറൽ ഹെമറ്റോമ (ഇ.ഡി.എച്ച്.)എന്നാണ് ഇതിനെ പറയുന്നത് -ഡോ. പി.കെ. ബാലകൃഷ്ണൻ, ന്യൂറോസർജറി വിഭാഗം മേധാവി, കോട്ടയം മെഡിക്കൽ കോളേജ്. Content Highlights:kayamkulam chunakkara navaneeth death by hitting cricket bat; no injury mark in body


from mathrubhumi.latestnews.rssfeed https://ift.tt/33dh0qY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages