കൂടംകുളം സമരത്തിൽ പങ്കെടുത്ത 9000 പേർ ഇപ്പോഴും ‘രാജ്യദ്രോഹികൾ’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 21, 2019

കൂടംകുളം സമരത്തിൽ പങ്കെടുത്ത 9000 പേർ ഇപ്പോഴും ‘രാജ്യദ്രോഹികൾ’

ചെന്നൈ: കൂടംകുളം ആണവനിലയത്തിനെതിരേ സമരം നടത്തിയ ഒമ്പതിനായിരം ഗ്രാമവാസികളുടെപേരിൽ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റം ഇനിയും പിൻവലിച്ചില്ല. 2011 മുതൽ 2013 വരെ ജയലളിത സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് ഇവരുടെപേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കേസിലകപ്പെട്ടവരുടെ ഉപജീവനമാർഗത്തെത്തന്നെ ഇത് ബാധിച്ചതായി അവർ പറയുന്നു. പലർക്കും ജോലി നഷ്ടപ്പെട്ടു. പാസ്പോർട്ടുകൾ മരവിപ്പിച്ചതിനാൽ തൊഴിൽതേടി വിദേശരാജ്യങ്ങളിലേക്ക് പോകാൻ സാധിക്കുന്നില്ല. പുതിയ പാസ്പോർട്ടിന് അപേക്ഷിച്ചെങ്കിലും പോലീസ് അനുമതി നിഷേധിക്കുന്നെന്നും കൂടംകുളം ആണവനിലയം സ്ഥിതിചെയ്യുന്ന ഇടുന്തുക്കരയിലെ ഗ്രാമവാസികൾ പറയുന്നു. ഇപ്പോഴും കോടതിയിലും പോലീസ് സ്റ്റേഷനിലുമെത്താൻ ആവശ്യപ്പെട്ട് പലർക്കും സമൻസുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെമേൽ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റം പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഡി.എം.കെ. അധ്യക്ഷൻ എം.കെ.സ്റ്റാലിനും ഇക്കാര്യം ഉന്നയിച്ച് വ്യാഴാഴ്ച രംഗത്തെത്തി. ആണവനിലയത്തിനെതിരേ അവർ സമാധാനപരമായാണ് സമരം ചെയ്തിരുന്നതെന്നും വൈരാഗ്യം വെച്ചുപുലർത്തുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സ്റ്റാലിൻ ആരോപിച്ചു. content highlights:anti kudankulam activists sedition charges


from mathrubhumi.latestnews.rssfeed https://ift.tt/33aSqau
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages