പുതുതായി നിർമിക്കുന്ന കെട്ടിടം 1000 ചതുരശ്രമീറ്റർ വരെയുള്ളതാണെങ്കിൽ അഗ്നിരക്ഷാസേനയുടെ എതിർപ്പില്ലാരേഖ ആവശ്യമില്ല. പുതിയ കെട്ടിട നിർമാണച്ചട്ടത്തിലാണ് ഈ മാറ്റം. അഗ്നിരക്ഷാ സംവിധാനമുണ്ടെന്ന് തദ്ദേശ ഭരണകൂടം ഉറപ്പുവരുത്തിയാൽ മതി. വ്യവസായ സ്ഥാപന കെട്ടിടങ്ങളുടെ മുൻഭാഗത്ത് റോഡിൽനിന്ന് മൂന്നുമീറ്റർ ഒഴിച്ചിടണം. മറ്റു ഭാഗങ്ങളിലും മൂന്നുമീറ്റർ വിടണമെന്നത് രണ്ടുമീറ്ററായി കുറച്ചു. പഞ്ചായത്തുകളിൽ വിജ്ഞാപനം ചെയ്യാത്ത ആറു മീറ്ററിൽതാഴെ വീതിയുള്ള റോഡുകൾക്കരികിലെ വീടുകൾക്ക് മൂന്നുമീറ്ററിനുപകരം രണ്ടുമീറ്റർ വിട്ടാൽമതി. കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കാനുള്ള കാലാവധി മൂന്നുതവണയായി ഒമ്പതുവർഷമായിരുന്നത് രണ്ടുതവണയായി 10 വർഷമാക്കി. അതായത്, ഒരിക്കൽ കിട്ടിയ പെർമിറ്റിന് അഞ്ചുവർഷം കാലാവധിയുണ്ടാകും. വാഹനപാർക്കിങ് മുന്പ് കണക്കാക്കിയിരുന്നത് തറവിസ്തീർണം അടിസ്ഥാനമാക്കി. ഒരു വാഹനം പാർക്ക് ചെയ്യാൻ 2.70 മീറ്റർ വീതിയിൽ സ്ഥലം മാറ്റിവെച്ചാൽ മതിയായിരുന്നു. ഇനി * മൊത്തം നിർമിത വിസ്തൃതി നോക്കും. പാർക്കിങ്ങിന് അഞ്ചിലൊന്നോളം അധികസ്ഥലം കണ്ടെത്തേണ്ടിവരും * ഒരു വാഹനം പാർക്ക്ചെയ്യാൻ മൂന്നുമീറ്റർ നിർബന്ധമാകും. കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് വൺവേയാണെങ്കിൽ മൂന്നര മീറ്ററും ടു വേയാണെങ്കിൽ അഞ്ചരമീറ്ററും പാർക്കിങ്ങിനുവേണ്ട വീതിയായി കണക്കാക്കും. * മുമ്പിൽ നിർത്തിയിട്ട വാഹനം എടുക്കാതെ പിറകിലെ വാഹനത്തിനു മാറാനാവില്ലെന്ന പ്രശ്നം പരിഹരിക്കാനാണിത്. കൈവശ സർട്ടിഫിക്കറ്റ് മുന്പ് കെട്ടിടനിർമാണം പൂർത്തിയാക്കിയശേഷം അപേക്ഷ നൽകി 15 ദിവസത്തിനകം നൽകണം ഇനി അപേക്ഷ നൽകി 30 ദിവസത്തിനകം നൽകിയാൽമതി കെട്ടിടങ്ങൾ തമ്മിലുള്ള അകലം മുന്പ് കണക്കാക്കിയിരുന്നത് തറവിസ്തൃതി മാത്രം ഇനി പോർച്ചും കെട്ടിടവിസ്തീർണവുംകൂടി ഉൾപ്പെടുത്തും. ഇതോടെ നിർമിതവിസ്തൃതി 10 ശതമാനത്തോളം കൂടുതലായി കണക്കാക്കപ്പെടും റോഡിന്റെ വീതി മുന്പ് വ്യവസായ-വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ എത്ര വലുതായാലും അതിലേക്കുള്ള റോഡിന് ആറുമീറ്റർവരെ മതിയായിരുന്നു ഇനി * 700 ചുതുരശ്ര മീറ്ററിൽ താഴെയെങ്കിൽ 3.60 മീറ്റർ വീതി മതിയെന്ന നിബന്ധന തുടരും. അതിലും വലുതെങ്കിൽ ഏഴുമീറ്റർ * 12,000 ചതുരശ്ര മീറ്ററിലധികമാണ് കെട്ടിടവിസ്തീർണമെങ്കിൽ 10 മീറ്റർ വീതിയുള്ള റോഡ് നിർബന്ധം. ഓഡിറ്റോറിയത്തിലേക്കുള്ള വഴി മുന്പ് അഞ്ചുമീറ്റർ മാത്രം ഇനി 700 ചതുരശ്ര മീറ്ററിൽ കൂടുതലാണ് വിസ്തീർണമെങ്കിൽ ഏഴുമീറ്റർ വീതിവേണം. 12,000 ചതുരശ്ര മീറ്ററിലധികമെങ്കിൽ 10 മീറ്റർ.
from mathrubhumi.latestnews.rssfeed https://ift.tt/32BYpVv
via
IFTTT
No comments:
Post a Comment