എറണാകുളത്തുനിന്ന്‌ കാണാതായ ലക്ഷദ്വീപ് സ്വദേശിനി മലപ്പുറത്ത്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 25, 2019

എറണാകുളത്തുനിന്ന്‌ കാണാതായ ലക്ഷദ്വീപ് സ്വദേശിനി മലപ്പുറത്ത്‌

മഞ്ചേരി: എറണാകുളത്തുനിന്ന്‌ കാണാതായ ലക്ഷദ്വീപ് സ്വദേശിനിയായ വിദ്യാർഥിനിയെ മഞ്ചേരി ഇരുമ്പുഴിയിൽനിന്ന്‌ ബന്ധുക്കൾ കണ്ടെത്തി. താനാളൂർ സ്വദേശിയായ യുവാവിനൊപ്പം വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു യുവതി.ഫെയ്‌സ്ബുക്ക് ചാറ്റിങ് വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. ഇരുപത്തഞ്ചുകാരനായ ഇയാൾ വിവാഹിതനാണ്. ഫെയ്‌സ്ബുക്കുവഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ നേരത്തേ വിവാഹംചെയ്തത്. യോഗാ കോഴ്‌സ് പഠിക്കാനാണ് ലക്ഷദ്വീപ് സ്വദേശിനി എറണാകുളത്തെത്തിയത്. ദിവസങ്ങൾക്ക് മുൻപാണ് കാണാതായത്.ബന്ധുക്കൾ എറണാകുളം നോർത്ത് പോലീസ്‌സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് ബന്ധുക്കൾ ഇയാളുടെ നമ്പർ കണ്ടെത്തി ബന്ധപ്പെട്ടു. എടക്കര മരുതയിലാണ് താമസിക്കുന്നതെന്ന തെറ്റായ വിവരമാണ് നൽകിയത്. അവിടെ എത്തി അന്വേഷണം നടത്തിയപ്പോഴാണ് ഇരുമ്പുഴിയിൽ ഇവരുണ്ടെന്ന വിവരം ലഭിച്ചത്.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വീടുവളഞ്ഞാണ് ഇയാളെ പിടികൂടിയത്. മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും എറണാകുളം നോർത്ത്‌പോലീസിന് കൈമാറി.


from mathrubhumi.latestnews.rssfeed https://ift.tt/2WcmUXK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages