വോട്ടിങ് യന്ത്രത്തിലെ ഏതു ബട്ടൺ അമർത്തിയാലും വോട്ട് ബി.ജെ.പി.ക്കു ലഭിക്കുമെന്ന ഹരിയാണയിലെ അസ്സാന്ത് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയുടെ പ്രസ്താവനയ്ക്കെതിരേ രാഹുൽ ഗാന്ധി. സിറ്റിങ് എം.എൽ.എ.കൂടിയായ ബക്ഷിഷ് സിങ് വിർക്കിന്റെ പ്രസ്താവനയെ പരിഹസിച്ചാണ് രാഹുൽ ട്വീറ്റ് ചെയ്തത്. 'ബി.ജെ.പി.യിലെ ഏറ്റവും സത്യസന്ധനായ മനുഷ്യൻ' എന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ ദിവസം അസ്സാന്തിലെ പൊതുയോഗത്തിലാണ് ബക്ഷിഷ് വിവാദ പ്രസ്താവന നടത്തിയത്. “ നിങ്ങളാർക്കു വോട്ടുചെയ്താലും, ആര് ആർക്കു വോട്ടുചെയ്തുവെന്ന് ഞങ്ങളറിയും. ഞങ്ങളറിയില്ലെന്ന് നിങ്ങൾ കരുതരുത്. ഞങ്ങൾ മനഃപൂർവം നിങ്ങളോട് പറയാത്തതാണ്. നമുക്ക് വേണമെങ്കിൽ ആർക്കാണ് വോട്ടുചെയ്തതെന്ന് കണ്ടുപിടിക്കാൻ പറ്റും. കാരണം മോദിജി ബുദ്ധിയുള്ളയാളാണ്. മനോഹർലാൽ ഖട്ടറും ബുദ്ധിയുള്ളയാളാണ്. നിങ്ങളാർക്ക് വോട്ടുചെയ്താലും അത് പുഷ്പത്തിനേ (താമര) പോകൂ. ഞാൻ നിങ്ങളോട് പറയുന്നു -ഏതു ബട്ടൺ അമർത്തിക്കോ, വോട്ട് ബി.ജെ.പി.ക്ക് പോകും. അതിനുള്ള കാര്യം വോട്ടിങ് യന്ത്രത്തിലുണ്ടാക്കിവെച്ചിട്ടുണ്ട്'' -എന്നായിരുന്നു പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ ഉൾപ്പെടെയാണ് രാഹുൽ ട്വീറ്റ് ചെയ്തത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ താനങ്ങിനെ പറഞ്ഞിട്ടില്ലെന്നും വ്യാജ വീഡിയോ ആണ് പ്രചരിക്കുന്നതെന്നുമുള്ള വിശദീകരണവുമായി ബക്ഷിഷ് രംഗത്തെത്തി. “ചില മാധ്യമപ്രവർത്തകർ കാര്യങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ഞാൻ തിരഞ്ഞെടുപ്പു കമ്മിഷനെ ബഹുമാനിക്കുകയും വോട്ടിങ് യന്ത്രത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഒരിക്കലും വോട്ടിങ് യന്ത്രത്തെ മോശമായി ചിത്രീകരിച്ചിട്ടില്ല. എന്നെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിത്” -ബക്ഷിഷ് ആരോപിച്ചു. വിവാദപ്രസ്താവനയ്ക്ക് വിശദീകരണം നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ബക്ഷിഷിന് നോട്ടീസ് നൽകി. മണ്ഡലത്തിലെ തിരഞ്ഞെടുപ്പു നിരീക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. content highlights:Rahul Gandhi Says This Leader Is "The Most Honest Man In The BJP"
from mathrubhumi.latestnews.rssfeed https://ift.tt/2o5pQbX
via
IFTTT
No comments:
Post a Comment