ഷാജുവിന്റെ ഭാര്യ മരിച്ച് ഒരു വര്‍ഷമാകുമ്പോഴാണ് ഷാജുവും ജോളിയും തമ്മിലുള്ള രണ്ടാം വിവാഹം നടക്കുന്നത്. ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും ഇവയൊക്കെ മറികടന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍് പുതിയ വാര്‍ത്തകള്‍ എത്തിയതോടെ വിവാഹത്തിലും സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തിന് സംശയമുന്നയിച്ച റോജോയുടെ പരാതിയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഇപ്പോള്‍ ജോളിയുടെയും ഷാജുവിന്റെയും ജോളിയുടെയും വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പരസ്പരം ഷാജുവും ജോളിയും കേക്കുകള്‍ വായില്‍ വെച്ച് കൊടുക്കുന്നതും. വൈന്‍ കൊടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
[IMG]
അതേസമയം ഇന്നലെ ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് ആറ് മണി വരെ ഇയാളെ ചോദ്യം ചെയ്തു. ആദ്യ ഭാര്യയുടെയും മകളുടെയും മരണത്തില്‍ തനിക്കുള്ള പങ്ക് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ജോളിയുമായി പ്രണയത്തിലായിരുന്നെന്നും അവരെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് കൊലപാതകത്തിന് കൂട്ടുനിന്നതെന്നും ഇയാള്‍ പൊട്ടിക്കരന്നുകൊണ്ട് സമ്മതിച്ചിരുന്നുവെന്നാണ് വിവരം.
കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തില്‍ ഷാജുവിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വിട്ടയയ്ക്കുകയാണ് അന്വേഷണ സംഘം ചെയ്തത്. ഇയാളുടെ മൊഴികള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ അറിയിച്ചു. ഇയാളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജോളിയുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. എവിടെ പോയാലും പോലീസിനെ അറിയിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് വിട്ടയച്ചിരിക്കുന്നത്.
അതിനിടെ ഷാജുവിന്റെ പിതാവ് സഖറിയയെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചു. ഇയാളെ അടക്കം നേരത്തെ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും നുണകളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ചെറുമകളുടെയും മരുമകളുടെയും അടുത്ത ബന്ധുക്കളുടെയും മരണത്തില്‍ ജോളിയെ സംശയമില്ലെന്നായിരുന്നു സഖറിയ ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചതും പോലീസിന് മൊഴി നല്‍കിയതും. എന്നാല്‍ കൊലപാതക പരമ്പര കൂടുതല്‍ അന്വേഷണത്തിലേക്ക് നീണ്ടതോടെ ജോളിയെ സംശയമുണ്ടെന്ന നിലപാടുമായി ഇയാള്‍ രംഗത്ത് വന്നു.
from mangalam.com https://ift.tt/2AQwRjR
via IFTTT
No comments:
Post a Comment