കല്‍പ്പറ്റ: വിവിധ ഏറ്റുമുട്ടലുകളില്‍ ഏഴു പ്രവര്‍ത്തകരെ കേരളാ പോലീസ് വധിച്ച സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിക്കൊരുങ്ങുന്നതായി സൂചന. പോലീസിനും വനംവകുപ്പിനും ആഭ്യന്തരവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം. വനമേഖല കൂടുതലുള്ളതും മാവോയിസ്റ്റുകള്‍ക്കു സ്വാധീനമുള്ളതുമായ വയനാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശമുണ്ട്.
വനമേഖലയിലും വനാതിര്‍ത്തികളിലുള്ള പോലീസ്, വനംവകുപ്പ് ഓഫീസുകളിലും സായുധജാഗ്രത പുലര്‍ത്തണമെന്നു വയനാട് ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥര്‍ രാത്രി ഒറ്റയ്ക്കു സഞ്ചരിക്കരുത്. മാവോയിസ്റ്റ് ആക്രമണസാധ്യതയുള്ള തിരുനെല്ലി, തലപ്പുഴ, പുല്‍പ്പള്ളി, വെള്ളമുണ്ട, മേപ്പാടി പോലീസ് സ്‌റ്റേഷനുകളില്‍ കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളെ നിയോഗിച്ചു. കുപ്പു ദേവരാജന്‍, അജിത, സി.പി. ജലീല്‍ എന്നിവരാണ് ഇതിനു മുമ്പ് പോലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകള്‍.
മുതിര്‍ന്നനേതാക്കളായ കുപ്പുദേവരാജനും അജിതയും നിലമ്പൂര്‍ കരുളായി വനത്തില്‍ വധിക്കപ്പെട്ടതു സി.പി.ഐ. (മാവോയിസ്റ്റ്) പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നു പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നിലപാടെടുത്തെങ്കിലും കേന്ദ്രനേതൃത്വം അനുമതി നല്‍കിയില്ല. എന്നാല്‍, തുടര്‍ന്ന് രണ്ട് ഏറ്റുമുട്ടലുകളിലായി നാലു പ്രവര്‍ത്തകര്‍കൂടി മരിച്ചതോടെ തിരിച്ചടിക്കു നേതൃത്വത്തിനുമേല്‍ സമ്മര്‍ദമേറിയെന്നാണു രഹസ്യാന്വേഷണവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മാവോയിസ്റ്റ് ഗറില്ലാ ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതു മലബാറിലെ വനമേഖലകളിലാണ്. മാവോയിസ്റ്റ് ഭവാനിദളം നേതാവ് മണിവാസകം അട്ടപ്പാടി ഊരുകള്‍ക്കു സുപരിചിതനായി കറങ്ങിയിട്ടും പോലീസിന് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്കിടെ ഊരുകളിലെത്തിയിരുന്ന മാവോയിസ്റ്റ് സംഘം ആദിവാസികള്‍ക്കു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്ന് അവരെ ബോധ്യപ്പെടുത്തിയിരുന്നു. ഭക്ഷണസാധനങ്ങള്‍ വാങ്ങി കാട്ടിലേക്കു മടങ്ങുകയായിരുന്നു പതിവ്. ഭീഷണിപ്പെടുത്താറില്ലെന്നും ഊരുവാസികള്‍ പറയുന്നു.
പങ്കനാരിപള്ളം ഊരിനു സമീപത്തുവച്ച് രണ്ടുമാസം മുമ്പ് മണിവാസകനെയും ശ്രീമതിയെയും കുടുക്കാന്‍ പോലീസ് തന്ത്രമൊരുക്കിയിരുന്നു. എ.എസ്.പി: നവനീത് ശര്‍മയാണ് അന്ന് ടീമിനെ നയിച്ചത്. പക്ഷേ പോലീസ് നീക്കം മണത്തറിഞ്ഞ് ഇവര്‍ രക്ഷപ്പെട്ടു. തുടര്‍ന്നാണ് പുതൂര്‍ പഞ്ചായത്തിലെ തന്നെ മേലേമഞ്ചക്കണ്ടി ഊരിന് മുകളില്‍ ഉള്‍വനത്തിലേക്കു താവളം മാറ്റിയത്. ഏഴുപേരാണ് സംഘത്തിലുള്ളതെന്നാണ് അറിയുന്നത്. മണിവാസകം, കാര്‍ത്തി, സുരേഷ്, രമ, ശ്രീമതി, അരവിന്ദ്, ദീപക് എന്നിവരാണ് അത്.
ഇതില്‍ സുരേഷ് ഒഴികെയുള്ളവരാണ് അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഭവാനിദളത്തില്‍ പ്രവര്‍ത്തിക്കുന്നത്. മണിവാസകനൊപ്പം അംഗരക്ഷകനായി അരവിന്ദ് ഉണ്ടാകുമെന്നും പോലീസിനു നേരത്തെ സൂചന ലഭിച്ചിരുന്നു. പോലീസിന്റെ കണക്കില്‍ ശേഷിക്കുന്ന രണ്ടുപേര്‍ക്കായി മേഖലയില്‍ തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. 2013 ല്‍ അട്ടപ്പാടി വനമേഖലയില്‍ 18 ആയുധധാരികളെ കണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് ഇവിടത്തെ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് പോലീസിനു വ്യക്തമായ ചിത്രം ലഭിച്ചത്.
from mangalam.com https://ift.tt/2MZMk7K
via IFTTT
No comments:
Post a Comment