വാളയാര്‍ ബലാത്സംഗക്കേസ്; പ്രതികളെ വെറുതെവിട്ടതിനെ ന്യായീകരിച്ച് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്; എംഎല്‍എയ്ക്ക് താല്‍പര്യം ട്രോള്‍, ഇനിയും പക്വത നേടിയിട്ടില്ലെന്നും അഡ്വ. ഹരീഷ് വാസുദേവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 26, 2019

വാളയാര്‍ ബലാത്സംഗക്കേസ്; പ്രതികളെ വെറുതെവിട്ടതിനെ ന്യായീകരിച്ച് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്; എംഎല്‍എയ്ക്ക് താല്‍പര്യം ട്രോള്‍, ഇനിയും പക്വത നേടിയിട്ടില്ലെന്നും അഡ്വ. ഹരീഷ് വാസുദേവന്‍

വാളയാറിലെ ദളിത് സഹോദിരമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് വെറുതെ വിട്ടത് വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ആഭ്യന്തരവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും പട്ടികക്ഷേമ വകുപ്പ് ചുമതലുള്ള മന്ത്രി എകെ ബാലനും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുകയാണ്. പോലീസിന്റെ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

എകെ ബാലനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം.

ക്രിമിനല്‍ കേസ് അന്വേഷിക്കുന്നത് ജനപ്രതിനിധികളുടെ പണിയല്ല, ഇരകള്‍ പട്ടികജാതിക്കാരാണെങ്കില്‍പ്പോലും അന്വേഷണം നടത്തുന്നത് പട്ടികജാതി ക്ഷേമ വകുപ്പോ അതിന്റെ ചുമതലയുള്ള മന്ത്രിയോ അല്ലെന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിന് മറുപടിയായിട്ടാണ് ബല്‍റാമിന്റെ കുറിപ്പ്.

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

'ക്രിമിനല്‍ കേസ് അന്വേഷണം പ്രാദേശിക ജനപ്രതിനിധികളുടെ പണിയല്ല. ക്രിമിനല്‍ കേസില്‍ ഇരകള്‍ പട്ടികജാതിക്കാരാണെങ്കില്‍പ്പോലും അന്വേഷണം നടത്തുന്നത് പട്ടികജാതി ക്ഷേമ വകുപ്പോ അതിന്റെ ചുമതലയുള്ള മന്ത്രിയോ അല്ല. സെഷന്‍സ് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത് നിയമ വകുപ്പാണെങ്കിലും അവര്‍ക്കാവശ്യമായ കൃത്യമായ തെളിവുകളും സാക്ഷികളേയും എത്തിച്ചു കൊടുക്കേണ്ടത് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്ന പോലീസാണ്.

ക്രിമിനല്‍ ജസ്റ്റീസ് അഡ്മിനിസ്‌ട്രേഷന്‍ എന്നത് പൊതുവില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ്. എന്നിട്ടും ആ പോലീസിന്റെ/ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടാതെ സൈബര്‍ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത പട്ടികജാതി ക്ഷേമ/നിയമ മന്ത്രിയിലേക്ക് മാത്രം ചോദ്യം വഴിതിരിച്ചുവിടുന്ന നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരോട് തിരിച്ച് ഒരയൊരു ചോദ്യം. നിങ്ങള്‍ക്ക് ഇതു തന്നെയാണോ പണി?'

എന്നാല്‍ സംഭവത്തിലെ ഗൗരവം മനസിലാക്കാതെ വിടി ബല്‍റാമിന്റെ പ്രതികരണത്തിനെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്തെത്തി. 'പ്രതിപക്ഷത്തിന്റെ പണി മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുമ്പോഴും പ്രതിപക്ഷം നാണംകെട്ട മൗനത്തിലാണ്. സംഭവത്തെക്കുറിച്ച് സംസാരിക്കാതെ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിനെ ട്രോളാനാണ് വിടി ബല്‍റാം വിഷയത്തില്‍ പ്രതികരിച്ചത്. ക്രിമിനല്‍ അന്വേഷണം എംഎല്‍എമാരുടേയും മന്ത്രിയുടേയും പണിയല്ലെന്ന് പറയുന്നത് വര്‍ഗബോധമാണെന്നും, ബല്‍റാം ഇനിയും പക്വത കൈവരിച്ചിട്ടില്ലെന്നും' ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ബൽറാമിന്റെ നിലവാരം !!

പ്രതിപക്ഷത്തുള്ള യുവ MLA യാണ് ശ്രീ.VT ബൽറാം. ഫേസ്ബുക്കിലെ താരം. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിന്റെ പ്രതിനിധി. യൂത്ത് കോണ്ഗ്രസ് നേതാവ്. സർവ്വോപരി, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമിതിയിലെ അംഗം.

പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിലെ വാളയാറിൽ 2 ദളിത് പെൺകുട്ടികളെ റേപ്പ് ചെയ്തു കൊന്ന പോക്സോ കേസിലെ പ്രതികളെ കോടതി വെറുതേ വിട്ട വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ട് ഏതാണ്ട് 24 മണിക്കൂറായി.
അതേപ്പറ്റി ഈ യുവതുർക്കി ഒരുവരി പ്രതികരണം ഇതുവരെ എഴുതിയിട്ടില്ല !!
ആഭ്യന്തരവകുപ്പിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല !! (മന്ത്രിയുടെ പ്രതിപകരണം വരുന്നത് വരെ പ്രതിപക്ഷ നേതാവ് പോലും ഒരുവരി പ്രതികരണം പറഞ്ഞിട്ടില്ല)

ഇന്നീ വാർത്ത ഒന്നാം പേജിൽ പ്രാധാന്യത്തോടെ കൊടുത്ത ഒരേയൊരുപത്രം ഡെക്കാൻ ക്രോണിക്കിൾ ആണ്. അതിന്റെ റസിഡന്റ് എഡിറ്റർ ശ്രീ.KJ ജേക്കബിന്റെ ഒരു FB പോസ്റ്റ് ഇന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തതോടെയാണ് നിയമമന്ത്രി ശ്രീ.AK ബാലനെങ്കിലും ഇക്കാര്യത്തിൽ ഒരു പ്രതികരണം നൽകേണ്ടി വന്നത്. പോസ്റ്റ് ആഭ്യന്തര വകുപ്പിനെതിരെ ആണ്, ചോദ്യം ആ ജില്ലയുടെ ചാർജ്‌ജുള്ള മന്ത്രിയോടും. ഒട്ടും വൈകാതെ ചോദ്യം മന്ത്രി കേട്ടു. അനുകൂലമായി പ്രതികരിച്ചു.

അപ്പീൽ നൽകും, സർക്കാർ ഇടപെടും, അന്വേഷണത്തിൽ വീഴ്ച വരുത്തിയെങ്കിൽ കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കും എന്നൊക്കെ പൊതുസമൂഹത്തോട് മന്ത്രി ശ്രീ.ബാലന് പറയേണ്ടി വന്നത്. KJ ജേക്കബ് ഉയർത്തിയ പ്രശ്നത്തിനുള്ള ആദ്യ impact ആണ്. അതായത് പ്രതിപക്ഷത്തെ നാം ഏൽപ്പിച്ച പണി മാധ്യമപ്രവർത്തകർ നമുക്കുവേണ്ടി ചെയ്ത് റിസൾട്ട് ഉണ്ടാക്കുമ്പോഴും പ്രതിപക്ഷം നാണംകെട്ട മൗനത്തിലാണ്, അതിലുപരി ന്യായീകരണത്തിലാണ് !!

ആ KJ ജേക്കബിന്റെ പോസ്റ്റിനെ ട്രോളാനാണ് VT ബൽറാം ആകെ ഈ വിഷയത്തിൽ പ്രതികരിച്ചത്. അപ്പോഴും ആ വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് MLA യുടെ മൂഡ്. ക്രിമിനൽ അന്വേഷണം പോലീസിന്റെ പണിയല്ലെന്നും, MLA മാരുടെ പണിയല്ലെന്നും, AK ബാലൻ നിരപരാധിയാണെന്നുമാണ് പോസ്റ്റിന്റെ സാരം. വർഗ്ഗബോധം !!

ഇന്നാട്ടിലെ MLA മാരെ, അവരുടെ സ്റ്റാഫുകളെ, ഓഫീസിനെ പ്രതിമാസം ലക്ഷങ്ങൾ ചെലവിട്ടു ജനം പരിപാലിക്കുന്നത് അവരുടെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ നിയമസഭയുടെ അധികാരമുപയോഗിച്ച് ഇടപെടാനാണ്. എക്സിക്യൂട്ടീവിനെ അക്കൗണ്ടബിൾ ആക്കാൻ കഴിവുള്ള നിയമസഭയിൽ അംഗമായിരിക്കുന്ന ഓരോ MLA ക്കും ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും, സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും, പരിഹാരം നേടിക്കൊടുക്കാനുമുള്ള ബാധ്യതയുണ്ട്.
കേരളം മുൻപ് കണ്ടിട്ടില്ലാത്തവിധം ക്രൂരമായ ഒരു പീഡനക്കേസിലെ പ്രതികളും അവരെ രക്ഷപ്പെടാൻ അനുവദിച്ച പോലീസ് എമാന്മാരും തന്റെ ജില്ലയിൽ കറങ്ങി നടക്കുന്നത് ഒരു വലിയ പ്രശ്നമായി തോന്നാത്ത MLA തന്റെ ഊർജ്ജം ചെലവാക്കിയത്, ആ വാർത്ത സജീവ ജനശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരം ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ ട്രോളാനാണ് !!

പറയാതിരിക്കാനാകില്ല, ഷെയിം ബൽറാം ഷെയിം !! നിങ്ങൾ ഇനിയും പക്വത നേടിയിട്ടില്ല.

അഡ്വ.ഹരീഷ് വാസുദേവൻ.



from mangalam.com https://ift.tt/2Nl04Jg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages