തിരുവനന്തപുരം: കുറ്റാന്വേഷണത്തിൽ താത്പര്യമില്ലെങ്കിലും ലളിതജോലിക്കായി ക്രൈംബ്രാഞ്ചിൽ നിയമനം നേടുന്നത് പോലീസ് അവസാനിപ്പിക്കുന്നു. ക്രൈംബ്രാഞ്ചിലേക്ക് നിയമനം നേടണമെങ്കിൽ ഇനി പോലീസുകാർ മത്സരപരീക്ഷ പാസാകണമെന്ന് ക്രൈബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി ഉത്തരവിറക്കി. കുറ്റാന്വേഷണത്തിൽ താത്പര്യമുള്ളവരെമാത്രം നിയമിക്കാനാണ് യോഗ്യതാ പരീക്ഷ. ക്രൈംബ്രാഞ്ചിലേക്കു നിയമിക്കാൻ 250 പോലീസുകാരാണ് അപേക്ഷ നൽകിയത്. എഴുത്തുപരീക്ഷയും അഭിമുഖവും ശനിയാഴ്ച തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിലും തൃശ്ശൂർ കേരള പോലീസ് അക്കാദമിയിലുമായി നടക്കും. കേസ് ഡയറി, മഹസർ തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളും പരീക്ഷയിലുണ്ടാകും. ഓരോ മാസവും 31-വരെ ക്രൈംബ്രാഞ്ചിലേക്കുള്ള പോലീസുദ്യോഗസ്ഥരുടെ അപേക്ഷ ഓരോ യൂണിറ്റുകളിലും സ്വീകരിക്കണമെന്നും ക്രൈംബ്രാഞ്ച് മേധാവി നിർദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിൽ മുമ്പ് ജോലിചെയ്തിരുന്നവർക്ക് മുൻഗണന നൽകും. ഓരോ അപേക്ഷയും പരിശോധിച്ച് 15 ദിവസത്തിനകം പരീക്ഷ നടത്തും. പോലീസ് ആസ്ഥാനത്തുള്ള എസ്.പി.ക്കാകും ചുമതല. അതിനുപുറമേ ഇത്തരത്തിൽ ക്രൈംബ്രാഞ്ചിലേക്കു വരുന്നവർക്കും നിലവിൽ ജോലിചെയ്യുന്നവർക്കും പരിശീലന കോഴ്സും നടത്തും. ക്രൈംബ്രാഞ്ച് യൂണിറ്റുകളിലേക്കു വരാൻ താത്പര്യമുള്ളവർ ചുരുങ്ങിയത് മൂന്നുവർഷമെങ്കിലും ജോലിചെയ്യേണ്ടിവരും. നിയമപരിജ്ഞാനം, കുറ്റാന്വേഷണത്തിലുള്ള പ്രാഗല്ഭ്യം, കംപ്യൂട്ടർ പരിജ്ഞാനം ഉൾപ്പെടെയുണ്ടാകണമെന്നും തച്ചങ്കരിയുടെ ഉത്തരവിൽ പറയുന്നു. content highlights:crime branch kerala police
from mathrubhumi.latestnews.rssfeed https://ift.tt/2JiZtql
via
IFTTT
No comments:
Post a Comment