സത്യപ്രതിജ്ഞാ വേദിയില്‍ മുന്‍ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവത്തെ 'ഗുരുവന്ദനം' നടത്തി പുതിയ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 11, 2019

സത്യപ്രതിജ്ഞാ വേദിയില്‍ മുന്‍ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവത്തെ 'ഗുരുവന്ദനം' നടത്തി പുതിയ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയില്‍ മുന്‍ സുപ്രീം കോടതി ജസ്റ്റീസും കേരള ഗവര്‍ണറുമായിരുന്ന ജസ്റ്റീസ് പി. സദാശിവത്തിന്റെ കാല്‍തൊട്ടുവന്ദിച്ച് ജസ്റ്റീസ് എസ്. മണികുമാര്‍. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി സത്യപ്രതിജ്ഞ ചെയ്ത വേദിയില്‍ വച്ചാണ് ജസ്റ്റീസ് എസ്. മണികുമാര്‍ ഗുരുവന്ദനം നടത്തിയത്.

രാജ്ഭവനില്‍ വച്ച് പുതിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നിലാണ് ജസ്റ്റിസ് മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. അതിന് സാക്ഷ്യം വഹിക്കാന്‍ മുന്‍ ഗവര്‍ണറും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസുമായ പി. സദാശിവവും ഭാര്യ സരസ്വതി സദാശിവവും എത്തിയിരുന്നു.

ജസ്റ്റീസ് പി. സദാശിവം മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജ്ജിയായിരുന്ന കാലഘട്ടത്തില്‍ മണികുമാര്‍ അവിടെ അഭിഭാഷകനായി ജോലി ചെയ്തിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മണികുമാറിനെ അഭിനന്ദിക്കാന്‍ പൂച്ചെണ്ടുമായി എത്തിയപ്പോഴായിരുന്നു ജസ്റ്റീസ് കാല്‍തൊട്ട് വന്ദിച്ചത്.

ജസ്റ്റീസ് എസ്. മണികുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് പിതാവും മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായിരുന്ന സ്വാമി ദുരൈയും എത്തിയിരുന്നു. ഭാര്യ ബേല രാജകുമാരി, മക്കളായ സത്യദേവ്, സാഹിത്യ എന്നിവരോടൊപ്പമാണ് ജസ്റ്റീസ് മണികുമാര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലാ വിജയനും മറ്റു മന്ത്രിമാരായ എ.കെ. ബാലന്‍, എം.എം. മണി, തോമസ് ഐസഖ്, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും എത്തിയിരുന്നു.



from mangalam.com https://ift.tt/2Mz4dsN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages