കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ റോജോയോട് വടകര എസ്പി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സഹോദരി റെഞ്ചിയുടെ വീട്ടില്‍ നിന്നും റോജോ വടകരയിലേക്ക് പോയിട്ടുണ്ട്. റെഞ്ചിയും സഹോദരനൊപ്പം പോയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു റോജോയെ അന്വേഷണ സംഘം അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് വിളിച്ചു വരുത്തിയത്. കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ റോജോയില്‍ നിന്നും മനസ്സിലാക്കുന്നതിനായിട്ടാണ് നാട്ടിലെത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ റോജോ വൈക്കത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. ഇവിടെ നിന്നുമാണ് ഇന്ന് വടകരയില്‍ എത്തുന്നത്. ഉച്ചയോടെ റോജിയില്‍ നിന്നും മൊഴിയെടുത്തേക്കുമെന്നാണ് സൂചനകള്‍. സംഭവവുമായി ബന്ധപ്പെട്ട മറ്റു മരണങ്ങളില്‍ ജോളിയുടെ പങ്കിനെക്കുറിച്ചുള്ള വ്യക്തത കൈവരിക്കുകയാണ് ലക്ഷ്യം.
നേരത്തേ കേസില്‍ മൂന്ന് മാസം മുമ്പ് പരാതി നല്‍കിയത് റോജിയായിരുന്നു. ജേഷ്ഠന്റെ മരണവുമായി ബന്ധപ്പെട്ടതും ഒസ്യത്ത് സംബന്ധിച്ചതുമായി വിവരങ്ങള്‍ വിവരാവകാശരേഖകള്‍ പ്രകാരം എടുത്ത ശേഷമുള്ള റോജിയുടെ പരാതിയാണ് കേരളത്തെ ഞെട്ടിച്ച കൂട്ടക്കുരുതിയുടെ വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയായത്. കഴിഞ്ഞ ദിവസം പ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. നാടകീയമായി മാധ്യമങ്ങളെയും നാട്ടുകാരെയും അകറ്റി നിര്‍ത്തിയാണ് ജോളിയെ കൊണ്ടുവന്നത്. ചോദ്യം ചെയ്യലിനോട് ജോളി പ്രതികരിച്ചു. വീട്ടില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ ഒരു കുപ്പി കണ്ടെത്തിയിരുന്നു. ഇത് സയനൈഡ് ആണോ എന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തുകയുമാണ്.
അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കേ കേസില്‍ ജോളിക്കെതിരേ പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ജോളി അതിവിദഗ്ദ്ധയായ ഒരു കുറ്റവാളിയാണെന്നും ഇത്രയും കൊലപാതകങ്ങള്‍ വിദഗ്ദ്ധമായി നടത്തിയിട്ടും അത് ഒളിപ്പിക്കാനും അന്വേഷണം ഉണ്ടാകാതിരിക്കാനും മിടുക്ക് കാട്ടിയ ക്രിമിനല്‍ ബുദ്ധിയുള്ള ആളാണ് ജോളിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള കൃത്യമായതും വ്യക്തമായതുമായ തെളിവുകള്‍ കണ്ടെത്തുകയാണ് ഉദ്ദേശിക്കുന്നത്. ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും കാലപ്പഴക്കം ചെന്നതും ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രതിസന്ധി.
നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് എന്‍ഐടി പ്രഫസര്‍ എന്ന രീതിയില്‍ ഇത്രയും കാലം ജീവിച്ച പ്രതി അതേ വൈദഗ്ദ്ധ്യമാണ് കൊലപാതകങ്ങളില്‍ കാണിച്ചതെന്നുമാണ് റൂറല്‍ എസ്പി കെ ജി സൈമണ്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ബലമുള്ളതാണെന്നും പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2nKBKb1
via IFTTT
No comments:
Post a Comment