'ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നാല് വര്‍ഷമായി ഭാര്‍ത്താവ് മരിച്ച ഒരു യുവതിയുമായി അടുപ്പത്തിലാണ്..; പ്രണയവും രതിയും തട്ടിപ്പിലേക്ക് എത്താന്‍ എളുപ്പ മാര്‍ഗ്ഗങ്ങള്‍'; വൈറലായി കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 26, 2019

'ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നാല് വര്‍ഷമായി ഭാര്‍ത്താവ് മരിച്ച ഒരു യുവതിയുമായി അടുപ്പത്തിലാണ്..; പ്രണയവും രതിയും തട്ടിപ്പിലേക്ക് എത്താന്‍ എളുപ്പ മാര്‍ഗ്ഗങ്ങള്‍'; വൈറലായി കുറിപ്പ്

പലപ്പോഴും പലരുടെയും ജീവിതത്തില്‍ സംഘര്‍ഷം നിറഞ്ഞ സമയങ്ങള്‍ ഉണ്ടാകാം. ഇതില്‍ ചിലതൊക്കെ ഓരോരുത്തരും വിളിച്ച് വരുത്തുന്നതുമാണ്. കുടുംബം മറന്ന് മറ്റുള്ളവരുമായി വഴിവിട്ട സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും പിന്നീട് ആ ബന്ധത്തില്‍ നിന്നും പുറത്തെത്താന്‍ ആകാത്തതും അകപ്പെട്ട് പോകുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍ തുറന്ന് പറയുന്നത്.

ബന്ധങ്ങള്‍ സൂക്ഷിച്ചു തിരഞ്ഞെടുക്കാം... തട്ടിപ്പ് നടത്തുന്നതില്‍ സ്ത്രീപുരുഷന്‍ എന്നൊന്നും ഇല്ല.. ഇല്ലാത്ത രോഗത്തിന്റെ പേരില്‍ നടത്തുന്ന കള്ള പിരിവുകള്‍ ധാരാളം.. സ്ത്രീകളെ സ്ത്രീകളും, പുരുഷനെ പുരുഷനും ഇരയാക്കുന്നുണ്ട് എങ്കിലും എതിര്‍ ലിംഗത്തില്‍ പെട്ടവരെ ആണ് കൂടുതലും ചൂഷണം ചെയ്യുന്നത്... പ്രണയവും രതിയും അങ്ങോട്ട് എത്താന്‍ എളുപ്പ മാര്‍ഗ്ഗങ്ങളാണല്ലോ..- കല മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

എഴുതണം, ഇതെന്ന് പറഞ്ഞു ഒരു സുഹൃത്ത്..പുതുമ ഉള്ള വിഷയം അല്ല..

ഓനൊരു സർക്കാർ ഉദ്യോഗസ്ഥൻ ആണ്.. ഭാര്യയും രണ്ടു കുഞ്ഞുങ്ങളും.. നാല് വർഷമായി ഭാര്തതാവ്‌ മരിച്ച ഒരു യുവതിയുമായി അടുപ്പത്തിലാണ്.. Face book വഴി പരിചയപ്പെട്ട ഇവർക്ക് വേണ്ടി ബാങ്കിൽ അത്യാവിശ്യമുണ്ടായിരുന്ന കാശൊക്കെ പുള്ളി എടുത്തു ചിലവാക്കി.. ഭാര്യയും കുഞ്ഞുങ്ങളും അനുഭവിക്കേണ്ട നല്ലൊരു പങ്ക് പുള്ളിക്കാരി വസൂലാക്കി.. ഇപ്പോൾ എന്റെ സുഹൃത്ത് കണ്ടെത്തി, ഈ സ്ത്രീയ്ക്ക് ഇതേ പോലെ പല ബന്ധങ്ങൾ ഉണ്ടെന്ന്.. പ്രതികരിക്കാൻ നിന്നാൽ അവള് കുടുംബം കലക്കും.. പക്ഷെ സഹിക്കാൻ ആവുന്നില്ല...

ഈ കഥയ്ക്ക് അപ്പുറം എത്രയോ കേട്ടിരിക്കുന്നു.. കാണുന്നു.. ഒറ്റപെട്ടു നിൽക്കുന്ന സ്ത്രീകൾക്ക് താങ്ങാവാൻ ഒളിച്ചെത്തുന്ന എത്രയോ വാക്കുകളുണ്ട്.. എല്ലാം കെണികൾ ആകണമെന്നില്ല.. പുരുഷനെന്നാൽ എല്ലാവരും വേട്ടക്കാരൻ അല്ലല്ലോ.. സ്ത്രീ ഇരകള് അല്ല എല്ലാ കഥയിലും..

ഫെമിനിസ്റ്റ് എന്ന വാദം മുഴുക്കുമ്പോൾ ഇങ്ങനെ ഒരു വശം കൂടി അഴിച്ചു പണിയണം. പഠിച്ച വിഷയം കൈകാര്യം ചെയ്യാൻ മാത്രമേ സാധിക്കു എന്ന് വാശി പിടിക്കാതെ, ജീവിതം മുന്നോട്ടു പോകാൻ ഉതകുന്ന ഏത് ജോലിയും സ്വീകരിക്കാൻ തയ്യാറാകണം. നേരും നെറിവും എന്നത് വിദ്യാഭ്യാസം കൊണ്ട് കിട്ടുന്നതല്ല.. ജനനം കൊണ്ട് നേടേണ്ടത് അല്ലേ.. ക്യാമ്പസിൽ കുട്ടികളുടെ ഇടയിൽ പോലും ബന്ധങ്ങളുടെ നടുവിൽ കാണുന്ന ചൂഷണം ഉണ്ട്..

" വീട്ടില് നിന്നും ആദ്യമൊക്കെ അല്ലറ ചില്ലറ മോഷണങ്ങൾ ഉണ്ടായിരുന്നു.. ഇപ്പോൾ അത് കൂടി.. തറവാട്ടിൽ ചെന്നപ്പോൾ അവളുടെ അമ്മുമ്മയുടെ ഒരു മോതിരം എടുത്തു.. എന്താണ് ഇവള്ടെ പ്രശ്നം എന്നറിയില്ല... " അമ്മ കരഞ്ഞു കൊണ്ട് പറയുമ്പോൾ കുട്ടി തല കുനിച്ചിരിക്കുക ആണ്.. ചോദിച്ചു വന്നപ്പോൾ അവളുടെ മറുപടി, കാമുകൻ ആവശ്യപ്പെട്ടിട്ട് എന്നായിരുന്നു.. അവന്റെ പ്രണയം നിലനിർത്തി കൊണ്ട് പോകണമെങ്കിൽ അവനാവശ്യപെടുന കാശു കൊടുക്കണം..

Face book ലൂടെ പ്രണയം നടിച്ചു ഒരുപാട് തട്ടിപ്പ് ഇത്തരത്തിൽ മുന്നേറുന്നുണ്ട്.. കലാകാരന്മാർ, പൊതുപ്രവർത്തകർ എന്നൊക്കെ സ്വയം പരിചയപെടുത്തി, സൗഹൃദം സ്ഥാപിച്ചു, പിന്നെ അടുത്ത പടിയായി സാമ്പത്തികം ആവശ്യപ്പെടുന്ന എത്രയോ അനുഭവങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്നു... എന്ത്‌ ഉളുപ്പ് ഇല്ലായ്മയിൽ നിന്നാണ് ചോദിക്കുന്നത് എന്ന അതിശയം ഇപ്പോൾ ഇല്ലാതായി..

പങ്കാളി നടത്തുന്ന ഇത്തരം തട്ടിപ്പിന് മൗനമായ് പിന്തുണ നൽകുന്നവർ ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന മറ്റൊന്നാണ്.. നക്കാപ്പിച്ച കാശിനു ജീവിതം കൊണ്ട് പോകുന്നതിലും ഭേദമല്ലേ എന്നങ്ങു കരുതും.. എന്തായാലും, ഇവരെ മാറ്റാൻ ആകില്ല.. പക്ഷെ പറ്റിക്കപെടേണോ എന്നത് നമ്മുടെ തീരുമാനം ആണ്.. ബന്ധങ്ങൾ സൂക്ഷിച്ചു തിരഞ്ഞെടുക്കാം...

തട്ടിപ്പ് നടത്തുന്നതിൽ സ്ത്രീപുരുഷൻ എന്നൊന്നും ഇല്ല.. ഇല്ലാത്ത രോഗത്തിന്റെ പേരിൽ നടത്തുന്ന കള്ള പിരിവുകൾ ധാരാളം.. സ്ത്രീകളെ സ്ത്രീകളും, പുരുഷനെ പുരുഷനും ഇരയാക്കുന്നുണ്ട് എങ്കിലും എതിർ ലിംഗത്തിൽ പെട്ടവരെ ആണ് കൂടുതലും ചൂഷണം ചെയ്യുന്നത്... പ്രണയവും രതിയും അങ്ങോട്ട് എത്താൻ എളുപ്പ മാർഗ്ഗങ്ങളാണല്ലോ..



from mangalam.com https://ift.tt/31N01Lt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages