ചെെന്നെ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള രണ്ടാമത് അനൗദ്യോഗിക ഉച്ചകോടിക്കായി െചെനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഇന്ത്യയിലെത്തും. തമിഴ്‌നാട്ടിലെ മാമല്ലപുരത്തു നാളെയാണു കൂടിക്കാഴ്ച. മോഡിയും ചിന്‍പിങ്ങും നേരിട്ടും പ്രതിനിധിതലത്തിലും ചര്‍ച്ചയുണ്ടാകും. പ്രത്യേക അജന്‍ഡയില്ലാതെ നടത്തുന്ന ചര്‍ച്ചയില്‍ കരാറുകള്‍ പോലെയുള്ള ഔദ്യോഗിക നടപടികള്‍ പ്രതീക്ഷിക്കേണ്ടെന്നാണു വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചന.
ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്തുന്നതിനും അതിര്‍ത്തി ശാന്തമായി നിലനിര്‍ത്തുന്നതിനുമുള്ള സംഭാഷണങ്ങളാകും ഉണ്ടാകുക. കഴിഞ്ഞ വര്‍ഷം െചെനയിലെ വുഹാനില്‍ നടത്തിയ ആദ്യ അനൗപചാരിക ഉച്ചകോടിയുടെ തുടര്‍ച്ചയായി പ്രാദേശിക, ഉഭയകക്ഷി, രാജ്യാന്തര വിഷയങ്ങളിലും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും. ഇന്നുച്ചയ്ക്കു 2.10-നു ചിന്‍പിങ്ങിന്റെ വിമാനം ചെെന്നെ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങും.
അവിടെനിന്നു മഹാബലിപുരത്തെത്തുന്ന അദ്ദേഹം ഐതിഹ്യമുറങ്ങുന്ന പൗരാണിക കെട്ടിടങ്ങള്‍ ചുറ്റിക്കാണും. െവെകുന്നേരം ആറിനു കലാക്ഷേത്രയിലെ സംഘത്തിന്റെ സാംസ്‌കാരികപരിപാടി. തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക സല്‍ക്കാരം.
നാളെ താജ് ഫിഷര്‍മാന്‍സ് കോവ് റിസോര്‍ട്ടിലാണ് ഉച്ചകോടി. ചര്‍ച്ചകള്‍ക്കും പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നിനും ശേഷം ചെെന്നെ വിമാനത്താവളം വഴി ചിന്‍പിങ് ഇന്ത്യയില്‍നിന്നു മടങ്ങും. അതിഥിയെ സ്വീകരിക്കാനായി ചെെന്നെ വിമാനത്താവളം അലങ്കരിച്ചുകഴിഞ്ഞു. രണ്ടായിരത്തോളം സ്‌കൂള്‍ കുട്ടികള്‍ ചിന്‍പിങ്ങിന്റെ ചിത്രമുള്ള മുഖംമൂടികള്‍ ധരിച്ച് അണിനിരന്നു. ചെന്നെയിലും മഹാബലിപുരത്തും െചെനീസ് സംഘത്തിന്റെ യാത്രാവഴികളിലും ഇന്നും നാളെയും ഗതാഗതനിയന്ത്രണമുണ്ടാകും.
from mangalam.com https://ift.tt/2OBV6dr
via IFTTT
No comments:
Post a Comment