കൊണ്ടോട്ടി: വിഗ്ഗിനുള്ളിൽ സ്വർണം ഒളിപ്പിച്ചുകടത്തിയ യുവാവ് കരിപ്പൂരിൽ പിടിയിലായി. മലപ്പുറം പട്ടിക്കാട് പൂന്താവനം നെച്ചിത്തടയൻ മുഹമ്മദ് റമീസ് ആണ് എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്. തലയുടെ മധ്യഭാഗത്തെ മുടി മുറിച്ചുമാറ്റിയാണ് യുവാവ് സ്വർണം ഒളിപ്പിച്ചത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാത്തവിധം വിഗ് ധരിച്ചിരുന്നു. വിഗ്ഗിനുള്ളിൽ 907 ഗ്രാം സ്വർണമിശ്രിതം കണ്ടെത്തി. 25 ലക്ഷത്തോളം രൂപയുടെ സ്വർണമാണ് യുവാവ് കടത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നാണ് യുവാവ് വന്നത്. കരിപ്പൂരിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സ്വർണക്കടത്ത് പിടികൂടുന്നത്. കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സമാനമായ രീതിയിലുള്ള സ്വർണക്കടത്ത് പിടികൂടിയിരുന്നു. ഷാർജയിൽനിന്നെത്തിയ മലപ്പുറം സ്വദേശി പേസ്റ്റ്രൂപത്തിലാക്കിയ ഒന്നേകാൽ കിലോ സ്വർണമിശ്രിതമാണ് പിടികൂടിയത്. ഡെപ്യൂട്ടി കമ്മിഷണർ നിധിൻലാൽ, അസിസ്റ്റന്റ് കമ്മിഷണർ സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ ഗോകുൽദാസ്, ബിമൽദാസ്, ഐസക് വർഗീസ്, ഇൻസ്പെക്ടർമാരായ സൗരഭ്, വിജിൽ, റഹീസ്, ശിൽപ, ഹവിൽദാർ ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്. Content Highlights: Gold Smuggling through wig, one arrested in karipur airport
from mathrubhumi.latestnews.rssfeed https://ift.tt/2MknY7b
via
IFTTT
No comments:
Post a Comment