ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 10, 2019

ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

രാജാക്കാട്: തമിഴ്നാട്-കേരള അതിർത്തിയിൽ ബൈക്ക് മോഷണം ആരോപിച്ചു പിടികൂടിയ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. ബോഡിമെട്ട് സ്വദേശി ബാബു (പൂപ്പാറ ബാബു-45)വാണു മരിച്ചത്. അതിർത്തിയിലെ മുന്തലിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ബാബു മോഷണക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇടുക്കി, തേനി സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്. ബാബു എത്തുമെന്ന രഹസ്യവിവരം ലഭിച്ച നാട്ടുകാർ പുലർച്ചെ മൂന്നിന് പിടികൂടുകയായിരുന്നു. ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണു പിടികൂടിയതെന്നു പോലീസ് പറയുന്നു. കൂട്ടംചേർന്നെത്തിയ നാട്ടുകാർ ക്രൂരമായി മർദിച്ചു. ചലനമറ്റ ബാബുവിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് നാട്ടുകാർ രക്ഷപ്പെട്ടു. റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഇയാളെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ബോഡിമെട്ടിലെ സർക്കാർ ആശുപത്രിയിലെത്തിച്ചത്. ബോഡിനായ്ക്കന്നൂർ ഡിവൈ.എസ്.പി. ഈശ്വരന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. ഓട്ടോറിക്ഷ മോഷ്ടിച്ചതിനും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനും ബാബുവിന്റെ പേരിൽ കേസുണ്ടെന്നു പോലീസ് പറഞ്ഞു. Content Highlights:youth lynched by mob rajakkad, kerala tamilnadu border


from mathrubhumi.latestnews.rssfeed https://ift.tt/2IFhX49
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages