തിരുവനന്തപുരം: കേരളം ആകാംഷയോടെ ഉറ്റുനോക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ടുമണിയോടെ ആദ്യഫലം പുറത്തു വന്നു. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. വട്ടിയൂര്‍കാവ്, എറണാകുളം, അരൂര്‍, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലെ ഫലങ്ങളാണ് എട്ടു മണിയോടെ പുറത്തു വരിക.
െപെവളികേ ഗവ: എച്ച്.എസ്. (മഞ്ചേശ്വരം), മഹാരാജാസ് കോളജ് (എറണാകുളം), ചേര്‍ത്തല എന്‍.എസ്.എസ്. കോളജ് (അരൂര്‍), എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്. (കോന്നി), പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്. (വട്ടിയൂര്‍ക്കാവ്) എന്നിവയാണു വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. തപാല്‍ ബാലറ്റുകളാകും ആദ്യമെണ്ണുക. വി.വി. പാറ്റുകള്‍ എണ്ണുന്നതു പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. മഞ്ചേശ്വരം- 75.78%, എറണാകുളം- 57.9%, അരൂര്‍- 80.47%, കോന്നി- 70.07%, വട്ടിയൂര്‍ക്കാവ്- 62.66% എന്നിങ്ങനെയാണു പോളിങ്.
from mangalam.com https://ift.tt/2Jcslkb
via IFTTT
No comments:
Post a Comment