കൊച്ചി: പോലീസ് വാഹനങ്ങളുടെ ഗ്ലാസുകൾ കർട്ടനിട്ട് മറച്ചിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്ന് ഡി.ജി.പി.യുടെ ഉത്തരവ്. പോലീസ് വാഹനങ്ങളുടെ വശങ്ങളിലെ ചില്ലുകൾ കർട്ടനിട്ടു മറയ്ക്കരുതെന്ന് നേരത്തേ നിർദേശമുണ്ട്. എന്നാൽ, ഉന്നത പോലീസ് ഓഫീസർമാരടക്കം ഇത് പാലിക്കുന്നുണ്ടായിരുന്നില്ല. പോലീസ് വാഹനങ്ങളുടെ ചില്ലുകൾ മറച്ചിരിക്കുമ്പോൾ സ്വകാര്യ വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാണു നൽകുന്നതെന്നും ഡി.ജി.പി.യുടെ ഉത്തരവിൽ പറയുന്നു. Content Highlights:dgp orders do not use curtains in police vehicles
from mathrubhumi.latestnews.rssfeed https://ift.tt/322EIqx
via
IFTTT
No comments:
Post a Comment