കൂടത്തായി കൊലപാതക പരമ്പര ; ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും; സിലിയുടെ കൊലപാതകം നേരത്തേ അറിയാമായിരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 22, 2019

കൂടത്തായി കൊലപാതക പരമ്പര ; ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും; സിലിയുടെ കൊലപാതകം നേരത്തേ അറിയാമായിരുന്നു

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് നേരത്തേ അറിയാമായിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു എന്ന വിവരമാണ് ജോളി അന്വേഷണ സംഘത്തിന് നല്‍കിയത്.

ഇതോടെ ഷാജുവിനോട് ഇന്ന് വടകര റൂറല്‍ എസ്പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. സിലി മരണപ്പെട്ടതിന് പിന്നാലെ തന്നെ ഇരുവരുടേയും മറ്റു ബന്ധുക്കള്‍ പോസ്റ്റുമാര്‍ട്ടം ആവശ്യപ്പെട്ടെങ്കിലും ഷാജുവും ജോളിയും എതിര്‍ത്തിരുന്നു. പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ ബന്ധുക്കള്‍ നിര്‍ബ്ബന്ധം പിടിച്ചെങ്കിലും അനുവദിച്ചില്ല. പോസ്റ്റുമാര്‍ട്ടം എതിര്‍ക്കാന്‍ കാരണം സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു എന്ന സംശയത്തിലേക്കാണ് എത്തിക്കുന്നത്. ഇത് ഷാജുവും ജോളിയും തമ്മില്‍ നേരത്തേ തന്നെ ബന്ധമുണ്ടായിരുന്നു എന്ന സൂചനയുമാകുന്നു.

സിലി കൊല്ലപ്പെടുമെന്നും ജോളി തന്റെ ഭാര്യയായി മാറുമെന്നും ഷാജുവിന് നേരത്തേ അറിയാമായിരുന്നു എന്നായിരുന്നു സംശയം. ചോദ്യം ചെയ്യലില്‍ ഇക്കാര്യം വ്യക്തമായാല്‍ ഷാജുവി​ന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീളും. ഇതിന് പുറമെ സിലി കൊല്ലപ്പെട്ട ശേഷം ആശുപത്രിയില്‍ വെച്ച് സിലിയുടെ ആഭരണം ഏറ്റുവാങ്ങിയത് ജോളിയായിരുന്നു. ഇന്നലെ രണ്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നു എന്ന മൊഴിയില്‍ ജോളി ഉറച്ചു നിന്നതോടെയാണ് ഇന്ന് ഷാജുവിനെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിരിക്കുന്നത്.

കേസില്‍ ഇത് നാലാം തവണയാണ് ഷാജുവിനെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ ജോളി ഷാജുവിന് എതിരേ മൊഴി നല്‍കിയെങ്കിലും അന്വേഷണസംഘം അതിനെ ഗൗരവത്തില്‍ എടുത്തിരുന്നില്ല. എന്നാല്‍ സിലിയുടെ മരണശേഷം പോസ്റ്റുമാര്‍ട്ടത്തെ എതിര്‍ത്തു എന്ന വിവരം കിട്ടിയതോടെയാണ് വീണ്ടും സംശയം ഷാജുവിന് നേരെ ഉയര്‍ന്നിരിക്കുന്നത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് ഷാജുവിനെയും പിതാവ് സഖറിയായേയും അന്വേഷണസംഘം മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം കല്ലറ തുറന്ന ശേഷമായിരുന്നു.

ജോളിയെയും ഷാജുവിനെയും തനിച്ച് ചോദ്യം ചെയ്ത ശേഷം ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഉദ്ദേശം. ഇതിന് ശേഷമായിരിക്കും ഷാജുവിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ആറു സംഘങ്ങളായിട്ടാണ് കേസില്‍ പോലീസ് അന്വേഷണം. നടത്തുന്നത്. ഓരോ കൊലപാതകങ്ങളും പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.



from mangalam.com https://ift.tt/2o8RPrg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages