ആലപ്പുഴ: ചില്ലുമദ്യക്കുപ്പികൾ ഉണ്ടാക്കുന്ന പരിസര മലിനീകരണം തടയാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. ഉപയോഗിച്ച കുപ്പികൾ ഒന്നിന് അഞ്ചുരൂപ നിരക്കിൽ ഏറ്റെടുക്കാനാണ് നീക്കം. 30-ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ബോർഡ് സമർപ്പിച്ച പദ്ധതി നടപ്പാക്കാൻ ഏകദേശ ധാരണയായി. ബിവറേജസ് കോർപ്പറേഷൻ, മദ്യക്കമ്പനികൾ എന്നിവരുമായി ചേർന്നാണിത്. തദ്ദേശസ്ഥാപനങ്ങളെയും പങ്കാളികളാക്കും. കുപ്പി ശേഖരിക്കൽ കുടുംബശ്രീയെ ഏൽപ്പിക്കാനാണ് പദ്ധതി. മദ്യവിലയിൽ അഞ്ചുരൂപ കൂട്ടിയെടുക്കുകയും അത് കുപ്പിവാങ്ങുന്ന ഉപഭോക്താവിനുതന്നെ തിരിച്ചു കൊടുക്കുന്ന രീതിയിലോ കമ്പനികളും ഉപഭോക്താവും തുല്യമായി ചെലവുവഹിക്കുന്ന തരത്തിലോ കമ്പനികൾക്കോ, ബിവറേജസ് കോർപ്പറേഷനോ മാത്രം ഉത്തരവാദിത്വമുള്ള തരത്തിലോ വിലയുടെ കാര്യം തീരുമാനിക്കാനാണ് ആലോചന. ശേഖരിക്കുന്ന കുപ്പികൾ സംസ്കരിച്ച് പുനരുപയോഗത്തിനായി മറ്റുസംസ്ഥാനത്തെ ഫാക്ടറികൾക്ക് നൽകും. പ്ലാസ്റ്റിക് കുപ്പികളും പുതിയ പദ്ധതിയിലൂടെ വാങ്ങും. വൈകാതെ തീരുമാനം പ്രതീക്ഷിക്കുന്നു സർക്കാർ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബോർഡിന്റെ റിപ്പോർട്ട് മലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ടുള്ളതാണ്. കുപ്പികൾ ശേഖരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ പങ്കാളിയാക്കാനും ആലോചിക്കുന്നു - എസ്. ശ്രീകല, മെമ്പർ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ്. content highlights:empty liquor bottles
from mathrubhumi.latestnews.rssfeed https://ift.tt/2pxVoaX
via
IFTTT
No comments:
Post a Comment