കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സബീനാ ജേക്കബ് അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 27, 2019

കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സബീനാ ജേക്കബ് അന്തരിച്ചു

തിരുവനന്തപുരം: കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി അധ്യക്ഷയുമായിരുന്ന സബീനാ ജേക്കബ് (62) കുമാരപുരം ടാഗോർ ഗാർഡൻ ഹൗസ് നമ്പർ 29-ൽ അന്തരിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അധ്യാപകൻ പരേതനായ ടിറ്റോ കെ.ചെറിയാന്റെ ഭാര്യയാണ്. തിരുവനന്തപുരം ജില്ലാ വിമെൻസ് ക്രിക്കറ്റ് അസോസിയേഷന്റെയും കേരള സ്റ്റേറ്റ് വിമെൻസ് ക്രിക്കറ്റ് അസോസിയേഷന്റേയും സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി രോഗബാധിതയായിരുന്നു. ഒരു ദശകത്തിലേറെ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന സബീനാ ജേക്കബ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉദ്യോഗസ്ഥ എന്ന നിലയിൽ തിരുവനന്തപുരം, എറണാകുളം, കോട്ടയം, അടൂർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: സുബിൻ ജേക്കബ് ചെറിയാൻ (ന്യൂസിലാൻഡ്), റോഹൻ ജേക്കബ് ചെറിയാൻ (ന്യൂഡൽഹി). മരുമകൾ: യുജോങ് ലീ. മൃതദേഹം തിങ്കളാഴ്ച രാവിലെ 10-ന് തിരുവനന്തപുരം തൈക്കാട്ടുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കോട്ടയം വേളൂർ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളിയിൽ ചരമ ശുശ്രൂകൾക്ക് ശേഷം 4ന് സംസ്കരിക്കും. content highlights:Former Kerala womens cricket team captain Sabina Jacob passes away


from mathrubhumi.latestnews.rssfeed https://ift.tt/2PqWZds
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages