ന്യൂഡൽഹി: കുട്ടികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നിയമപോരാട്ടം നടത്തുന്ന അച്ഛനമ്മമാരിൽ ഒരാളുടെയും സ്നേഹം കുട്ടികൾക്കു നഷ്ടപ്പെടരുതെന്നും ഇരുവരുടെയും വാത്സല്യം അനുഭവിക്കാൻ അവർക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി. മാതാപിതാക്കൾക്ക് കുട്ടിയെ കാണാനുള്ള അനുമതി നൽകുമ്പോൾ ഈ അവകാശം നിഷേധിക്കപ്പെടാതിരിക്കാൻ കുടുംബകോടതികൾ ശ്രദ്ധിക്കണമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അമ്മയോടൊപ്പം കുട്ടിയെ വിട്ടയച്ച കുടുംബ കോടതി ഉത്തരവ് ശരിവച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ അച്ഛൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കുടുംബകോടതി ഉത്തരവിൽ ഇടപെടില്ലെന്ന് പറഞ്ഞ ബെഞ്ച്, ഹർജി തള്ളി. കുട്ടിയെ കാണാൻ കൂടുതൽ അവസരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനു കുടുംബകോടതിയെ സമീപിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. അപേക്ഷ പരിഗണിക്കുമ്പോൾ കുട്ടിയുടെ താത്പര്യത്തിനായിരിക്കണം പ്രധാന്യം നൽകേണ്ടത്. കുട്ടിക്ക് അച്ഛനെ അറിയാനും സ്നേഹം അനുഭവിക്കാനും അവസരംനൽകുന്ന തരത്തിലായിരിക്കണം സമയം അനുവദിക്കേണ്ടത്. അവധിക്കാലങ്ങളിൽ കുട്ടിയെ സന്ദർശിക്കാനോ, താത്കാലികമായി ഒപ്പംവിടാനോ ഉള്ള സൗകര്യങ്ങൾ കുടുംബകോടതി ഒരുക്കണം- ബെഞ്ച് നിർദേശിച്ചു. വിവാഹമോചനത്തിനുശേഷം കുട്ടികളുടെ സംരക്ഷണം അമ്മയുടെയും അച്ഛന്റെയും തുല്യ ഉത്തരവാദിത്വത്തിലായിരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ മറ്റൊരു ബെഞ്ച് സമ്മതിച്ചതിനു പിന്നാലെയാണ് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. content highlights:Child Must Get Fathers Love Too, Says SC
from mathrubhumi.latestnews.rssfeed https://ift.tt/2P9m10u
via
IFTTT
No comments:
Post a Comment