കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയായ ജോളിയെ ഇന്നലെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായി മറ്റൊരു വസ്ത്രത്തില്‍ ജോളി പ്രത്യക്ഷപ്പെട്ടതും ആദ്യമാണ്. എന്നാല്‍ ജോളിക്ക് പുതിയ വസ്ത്രം വാങ്ങി കൊടുത്തത് പോലീസാണ്. അഞ്ചാം തീയതി രാവിലെ ജോളിയെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഒരു വസ്ത്രം കൂടി എടുക്കാന്‍ അന്വേഷണ സംഘം ജോളിയോട് ആവശ്യപ്പെട്ടിരുന്നു. ഈ വസ്ത്രങ്ങളാണ് ജോളി മാറി മാറി ധരിച്ചിരുന്നത്.
റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് ജയില്‍ വസ്ത്രം നല്‍കാന്‍ നിയമമില്ല. വസത്രത്തിനായി സഹോദരനെ ജയിലിലെ ഫോണില്‍ നിന്നും വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഹോദരന്‍ എത്തിച്ചു കൊടുത്തില്ല. അറസ്റ്റ് ചെയ്ത ദിവസം ധരിച്ച അതേ വസ്ത്രം ധരിച്ചാണ് ജോളി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായത്. എന്നാല്‍ രണ്ടാമത്തെ വസ്ത്രം ജയിലില്‍ നിന്നും എടുക്കാന്‍ ജോളി മറന്നു. തുടര്‍ന്ന് ഇന്നലെ തെളിവെടുപ്പിന് പോകുന്നതിന് മുമ്പായി ഇന്‍സ്‌പെക്ടര്‍ പി എം മനോജിന്റെ നിര്‍ദേശ പ്രകാരം വടകര പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫിസറാണ് പുതിയ വസ്ത്രം വാങ്ങി നല്‍കിയത്.
അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി സ്ത്രീധന പീഡനം നേരിട്ടിരുന്നുവെന്ന് ബന്ധു എ ടി രാജു പറഞ്ഞു. ശാരീരികവും മാനസികവുമായി സിലിയെ ഷാജു ഉപദ്രവിച്ചിരുന്നെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
from mangalam.com https://ift.tt/2MC1w9I
via IFTTT
No comments:
Post a Comment