അന്നമ്മയെ കൊന്നത് റോയിക്ക് അറിയാമിയിരുന്നു; സിലിയെ മൂന്ന് പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചു; കൊലപാതകത്തിനായി ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നു; ജോളിയുടെ മൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 12, 2019

അന്നമ്മയെ കൊന്നത് റോയിക്ക് അറിയാമിയിരുന്നു; സിലിയെ മൂന്ന് പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചു; കൊലപാതകത്തിനായി ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നു; ജോളിയുടെ മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെയും മറ്റ് രണ്ട് പ്രതികളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ജോളിയുടെ വെളിപ്പെടുത്തലുകളില്‍ പോലീസ് പോലും ഞെട്ടിയിരിക്കുകയാണ്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് ജോളി ആദ്യം കൊലപ്പെടുത്തുന്നത്. എന്നാല്‍ താന്‍ അന്നമ്മയെ കൊലപ്പെടുത്തിയ വിവരം റോയിക്ക് അറിയാമായിരുന്നു വെന്നാണ് ജോളി ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്.

സിലിയെ മൂന്ന് പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചു. മൂന്നാം തവണ പണ്ട് പ്രാവശ്യം സയനൈഡ് നല്‍കിയാണ് സിലിയെ ഒടുവില്‍ കൊലപ്പെടുത്തിയത്. ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും ജോളി മൊഴി നല്‍കി.

അതേസമയം ജോളിയും സുഹൃത്ത് ജോണ്‍സനും തമ്മില്‍ സൗഹൃദത്തിന് അപ്പുറമുള്ള ബന്ധമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോളി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. ഇത് ജോണ്‍സന്റെ അറിവോടെയണെന്നാണ് പോലീസ് കരുതുന്നത്. മുന്‍ കൊലപാതകങ്ങളില്‍ ജോണ്‍സന് ഏതെങ്കിലും വിധത്തിലുള്ള പങ്ക് ഉണ്ടോ എന്ന് പരിശോധിക്കാനും പോലീസ് തീരുമാനമായിട്ടുണ്ട്.

രണ്ടാം ഭര്‍ത്താവായ ഷാജുവിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചുവെന്നും ജോണ്‍സനുമായുള്ള വിവാഹത്തിനുവേണ്ടിയായിരുന്നു ഇതെന്നും ജോളി മൊഴി നല്‍കി എന്നാണ് വിവരം. ജോളിയും ജോണ്‍സനും തമ്മിലുണ്ടായിരുന്നത് സൗഹൃത്തിന് അപ്പുറമുള്ള ബന്ധമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന.



from mangalam.com https://ift.tt/32fysvu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages