കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയെ ഇന്ന് പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാവിലെ എട്ടു മണിയോടെ വടകര പോലീസ് സ്‌റ്റേഷനില്‍ നിന്നുമാണ് കൂടത്തായിയിലേക്ക് എത്തുക. കഴിഞ്ഞ ദിവസം ജോളിയെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ ഉണ്ടായ ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ജോളിയെ തെളിവെടുപ്പിന് എത്തിക്കുക.
ഇന്നലെ രാത്രി തന്നെ തെളിവെടുപ്പിനായി ജോളിയെ വടകര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. സ്ത്രീകളുടെ ജയിലിലേക്ക് മാറ്റാനാണ് ഉദ്ദേശിച്ചത് എങ്കിലും അവിടെ സൗകര്യം കുറവായതിനാല്‍ വടകര പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. നാലു വനിതാ പോലീസിനെയാണ് ജോളിയുടെ കാവലിനായി നിര്‍ത്തിയിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ മാത്യുവിനെയും പ്രജിനെയും പയ്യോളി, കൊയിലാണ്ടി സ്‌റ്റേഷനുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ കൊലപാതകത്തിനായി ഉപയോഗിച്ചതിന്റെ ബാക്കി സയനൈഡ് കണ്ടെത്തുകയാണ് ലക്ഷ്യം.
റോയി തോമസ് കൊല്ലപ്പെട്ടത് സയെനെഡ് ഉള്ളില്‍ ചെന്നാണെന്നന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശേഷിക്കുന്ന സയെനെഡ് കണ്ടെത്താന്‍ പോലീസിന്റെ ശ്രമം. കേസില്‍ നിര്‍ണായക തെളിവായി ഇത് മാറുമെന്നാണ് കരുതുന്നത്. ഇത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തേ ജോളി മൊഴി നല്‍കിയിരുന്നു. ഇതിനൊപ്പം എന്‍ഐടി യില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കും. എന്‍ഐടിയ്ക്ക് സമീപം ഇവര്‍ക്ക് ഒരു ഫ്‌ളാറ്റുണ്ടെന്ന വിവരത്തിന്റെ സത്യാവസ്ഥയും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ജോളിയുടെ കുടുംബ സുഹൃത്തും ബന്ധുവുമായ മാത്യു ആണ് ജോളിക്ക് സയെനെഡ് എത്തിച്ചു കൊടുത്തത്. സ്വര്‍ണ പണിക്കാരനായ പ്രജികുമാറാണ് മാത്യുവിന് സയെനെഡ് നല്‍കിയത്. ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞായിരുന്നു ജോളിക്ക് വേണ്ടി മാത്യു തന്റെ െകെയില്‍നിന്നു സയെനെഡ് വാങ്ങിയതായി പ്രജികുമാര്‍ പറഞ്ഞു. സൗമ്യയുടെ മരണമടക്കം കുപ്രസിദ്ധമായ കേസുകളില്‍ വക്കാലത്തെടുത്തു ശ്രദ്ധേയനായ അഡ്വ. ബി.എ. ആളൂരാകും ജോളിക്കു വേണ്ടി കോടതിയിലെത്തുക. ആളൂര്‍ അസോസിയേറ്റ്‌സില്‍ നിന്നുള്ള അഭിഭാഷകരാണ് ജോളിക്കുവേണ്ടി ഇന്നലെ കോടതിയില്‍ ഹാജരായത്. മാത്യുവിനുവേണ്ടി അഡ്വ. അബ്ദുള്‍ റഷീദും പ്രജികുമാറിനുവേണ്ടി അഡ്വ. രാജേഷും കോടതിയിലെത്തി.
from mangalam.com https://ift.tt/2B2ac4c
via IFTTT
No comments:
Post a Comment