പൊന്നാമറ്റം തറവാട്ടില്‍ 'ആരൊക്കെ വന്നു പോയെന്ന്' ക്യാമറയില്‍ വ്യക്തം: വീട്ടുകാരും നാട്ടുകാരും അറിയാതെ ആ ക്യാമറ എല്ലാം ഒപ്പിയെടുത്തു! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 12, 2019

പൊന്നാമറ്റം തറവാട്ടില്‍ 'ആരൊക്കെ വന്നു പോയെന്ന്' ക്യാമറയില്‍ വ്യക്തം: വീട്ടുകാരും നാട്ടുകാരും അറിയാതെ ആ ക്യാമറ എല്ലാം ഒപ്പിയെടുത്തു!

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫ് താമസിച്ചിരുന്നത് മരണപ്പെട്ട ടോം തോമസിന്റെ പൊന്നാമറ്റം തറവാട്ടിലാണ്. ഈ തറവാട്ടില്‍ വെച്ചാണ് ടോം തോമസ് ഉള്‍പ്പെടെ മൂന്നു പേരുടെ ജീവന്‍ കുടുംബത്തിലെ മരുമകളായ ജോളി എടുത്തത്. പരാതി ലഭിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതോടെ ആദ്യം സ്ഥാപിച്ചത് പൊന്നാമറ്റം തറവാടിനു മുന്നിലൊരു ക്യാമറ ആയിരുന്നു.

ജോളി താമസിക്കുന്ന ഈ വീട്ടില്‍ ആരൊക്കെ വന്നു പോകുന്നുവെന്ന് അറിയാനായിരുന്നു അന്വേഷണസംഘത്തിന്റെ ഈ നീക്കം. പൊനാമറ്റം തറവാടിന്റെ പരിസരത്ത് അതിവിദഗ്ധമായാണ് അന്വേഷണസംഘം സിസിടിവി സ്ഥാപിച്ചത്. എന്നാല്‍ ഈ കാര്യം വീട്ടുകാരോ നാട്ടുകാരോ പോലും അറഞ്ഞില്ല. അതുകൊണ്ട് തന്നെ ഈ വീടുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ക്യാമറ ദൃശ്യത്തിലൂടെ പോലീസ് കൃത്യമായി ശേഖരിച്ചിട്ടുണ്ട്.

17 വര്‍ഷം മുമ്പ് തുടങ്ങിയ കൊലപാതക പരമ്പര അന്വേഷിക്കുന്നതു കേരള പോലീസിന് വെല്ലുവിളിയാണ്. കൂടത്തായി കൊലക്കേസില്‍ കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ വിദേശത്ത് ഫൊറാന്‍സിക് പരിശോധന നടത്തൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. പൊന്നാമറ്റം വീടടില്‍ ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ് എന്നിവര്‍ മരിച്ചു കിടന്ന സ്ഥലങ്ങളും ഡിജിപി ഇന്നലെ പരിശോധിച്ചിരുന്നു.



from mangalam.com https://ift.tt/2oE64o7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages