പ്രണയം നിരസിച്ചതിനുളള വൈരാഗ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെയും മാതാവിനെയും യുവാവ് കൊലപ്പെടുത്തി. ദുബായില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ നിസാറിന്റെ ഭാര്യ നൂറാന്‍ (40), മകള്‍ ഗസല (18) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി അസംഗഢ് സ്വദേശി ശുഭം വിശ്വകര്‍മ (24)യെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ പ്രണയാഭ്യര്‍ഥന ഗസാല നിഷേധിച്ചതിനുളള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ഗസല അടക്കം അഞ്ചു മക്കളാണ് നിസാര്‍-നൂറാന്‍ ദമ്പതികള്‍ക്ക്. ഇവരുടെ ഭിഖ ഗ്രാമത്തിലെ വീട്ടിലെ സന്ദര്‍ശകനായിരുന്നു പ്രതി. ഇതിനിടെ പ്രതി ഗസലയോട് പ്രണയാഭ്യര്‍തഥന നടത്തി. ഇതോടെ പെണ്‍കുട്ടി ഇയാളില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങി. ഒക്‌ടോബര്‍ 5 ന് ശുഭം തങ്ങളുടെ വീട്ടിലേക്ക് വരുന്നത് നൂറാന്‍ തടഞ്ഞു. മക്കളെ മുറിയില്‍ അടച്ച് നൂറാന്‍ പുറത്ത് കിടന്നുറങ്ങി.
ഇതില്‍ പ്രകോപിതനായ യുവാവ് നൂറാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൃഷിയിടത്തില്‍ വലിച്ചു കൊണ്ടുപോയി തളളുകയായിരുന്നു. തിരിച്ചു വന്ന ശേഷം അതിക്രമിച്ച് വീട്ടില്‍ കയില്‍ ഗസലയെയും കൊലപ്പെടുത്തിയ ശേഷം സ്ഥലം വിട്ടു. പിറ്റേദിവസം രാവിലെയാണ് നൂറാന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. ഗസലയുടെ മൃതദേഹം തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നാണ് കണ്ടെടുത്തത്.
from mangalam.com https://ift.tt/2IPbAez
via IFTTT
No comments:
Post a Comment