മുക്കം: കൂടത്തായി കൂട്ടക്കൊലയില്‍ തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ ആദ്യമൊക്കെ ഒരുതരം ലഹരി അനുഭവിച്ചിരുന്നതായി ജോളിയുടെ മൊഴി. മരണം ലഹരിപിടിപ്പിച്ചിരുന്ന കാലത്ത്, സിലിയുടെ മരണം നേരില്‍ക്കാണാനായി അവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു െവെകിച്ചെന്ന മൊഴി പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു.
കൊലപാതകങ്ങള്‍ വിസ്മൃതിയിലായെങ്കിലും പിന്നീട് സംശയങ്ങളും പരാതികളും ഉയര്‍ന്ന ഘട്ടത്തില്‍ ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതായി കോഴിക്കോട് റൂറല്‍ എസ്.പി: കെ.ജി. െസെമണ്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ആദ്യത്തേതായ അന്നമ്മയുടെ മരണം മകനും മുഖ്യപ്രതി ജോളിയുടെ ആദ്യഭര്‍ത്താവുമായ റോയി തോമസ് അറിഞ്ഞായിരുന്നെന്നാണ് മൊഴി. റോയി തോമസ് കടം വാങ്ങിയ പണം തിരിച്ചുചോദിച്ച് അന്നമ്മ നിരന്തരം ശല്യപ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്നു ജോളി അന്വേഷണ സംഘത്തിനു മൊഴി നല്‍കി. ഇതോടെ പിതാവ് ടോം തോമസിന്റെ മരണവും റോയി അറിഞ്ഞിരുന്നോയെന്നു അന്വേഷണ സംഘം സംശയിക്കുന്നു.
രണ്ടുപേരുടെയും മരണങ്ങളിലുള്ള പശ്ചാത്താപമായിരിക്കാം റോയിയെ മദ്യപാനിയാക്കിയതെന്നും അന്വേഷണ സംഘം കരുതുന്നു. ഒടുവില്‍ മദ്യപാനത്തിന്റെ പേരില്‍ റോയിയേയും വകവരുത്തി. 2002 ഓഗസ്റ്റ് 22 നായിരുന്നു ആദ്യ കൊലപാതകം. ആദ്യഭര്‍ത്താവ് റോയി തോമസിന്റെ മാതാവ് പൊന്നാമറ്റം അന്നമ്മയാണ് കൊല്ലപ്പെട്ടത്. 2008 ഓഗസ്റ്റ് 26 ന് റോയിയുടെ പിതാവ് പൊന്നാമറ്റം ടോം തോമസ് കൊല്ലപ്പെട്ടു. 2011 സെപ്റ്റംബര്‍ 30 ന് റോയി തോമസ് കൊല്ലപ്പെട്ടു.
റോയിയുടെ ശരീരത്തില്‍ സയെനെഡിന്റെ അംശം കണ്ടെത്തിയെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ഫെബ്രുവരി 24 നായിരുന്നു നാലാമത്തെ കൊലപാതകം. ആദ്യം കൊല്ലപ്പെട്ട അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയിലായിരുന്നു ഇത്തവണ ഇര. റോയിയുടെ മരണത്തില്‍ സംശയം ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു മാത്യു. മദ്യത്തില്‍ സയെനെഡ് കലര്‍ത്തി നല്‍കിയെന്നാണു ജോളിയുടെ മൊഴി. കൃത്യം നടപ്പാക്കുന്നതിന് രണ്ട് ദിവസം മുമ്പും ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു.
ടോം തോമസിന്റെ സഹോദരന്‍ സക്കറിയുടെ വീട്ടില്‍, 2014 മേയ് മൂന്നിനായിരുന്നു അഞ്ചാമത്തെ കൊലപാതകം. സക്കറിയയുടെ മകന്‍ ഷാജുവിന്റെ ഇളയ മകള്‍ പത്തു മാസം മാത്രം പ്രായമുള്ള ആല്‍െഫെന്‍ ഷാജുവാണ് അന്നു കൊല്ലപ്പെട്ടത്. കുട്ടിക്ക് ഇറച്ചിക്കറിയില്‍ മുക്കിയ ബ്രഡ് ജോളി കൊടുക്കുന്നതു കെണ്ടന്നു ദൃക്‌സാക്ഷി മൊഴിയുണ്ട്. 2016 ജനുവരി 11 നായിരുന്നു ആറാമത്തെ കൊലപാതകം. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയാണു കൊല്ലപ്പെട്ടത്. ദന്താശുപത്രിയില്‍വച്ച് ഗുളികയില്‍ സയെനെഡ് പുരട്ടി സിലിക്ക് നല്‍കിയെന്നാണു പ്രതിയുടെ മൊഴി. സിലിയുടെ മരണശേഷം കൃത്യം ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ പ്രതി ജോളി ഷാജുവിനെ വിവാഹം കഴിക്കുകയും ചെയ്തു.
ഷാജുവിന്റെ മകളായ ആല്‍െഫെനെ കൊലപ്പെടുത്തിയതിനൊപ്പം ഭാര്യ സിലിയെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയെനെഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിനു കൊടുത്തപ്പോള്‍ സിലിയെയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുഞ്ഞ് നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെട്ടെന്നും ജോളി മൊഴിനല്‍കി.
അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ജോളി താമരശേരിയിലെത്തി അഭിഭാഷകനെ കാണുകയും പ്രതിരോധത്തിനുള്ള തന്ത്രങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായയുടന്‍ കുറ്റസമ്മതം നടത്താതെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണെന്നു കരുതുന്നു. നിലവില്‍ എല്ലാ പ്രതിരോധങ്ങളും അയഞ്ഞ് ജോളിയും മറ്റു രണ്ടു പ്രതികളും അന്വേഷണത്തോടു സഹകരിക്കുന്നുണ്ട്. ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്ന് ജോളി സമ്മതിച്ചതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. അറസ്റ്റിലായ മറ്റു പ്രതികള്‍ക്കെതിരേയും ശക്തമായ തെളിവുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. സാഹചര്യത്തെളിവുകളില്‍ ഊന്നിയാണ് അന്വേഷണം. ദൃക്‌സാക്ഷികളില്ലാത്തതും വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ മരണങ്ങള്‍ അന്വേഷിച്ച് തെളിവ് കണ്ടെത്തുന്നതും വലിയ വെല്ലുവിളിയാണ്.
from mangalam.com https://ift.tt/2MCISyO
via IFTTT
No comments:
Post a Comment