മഴ: മൂന്നുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി; തൃശ്ശൂരില്‍ ഉച്ചയ്ക്കുശേഷം അവധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 20, 2019

മഴ: മൂന്നുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി; തൃശ്ശൂരില്‍ ഉച്ചയ്ക്കുശേഷം അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാലും യെല്ലോ,ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലും വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 21 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 21 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേന്ദ്രസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളേജുകളും അംഗനവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ സർവകലാശാല/ബോർഡ് പരീക്ഷകൾ മുൻനിശ്ചയിച്ചപ്രകാരം നടക്കും. കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. ജില്ലയിലെ കോളേജുകൾക്ക് തിങ്കളാഴ്ച അവധിയില്ല. തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾക്കും സ്കൂളുകൾക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗം സ്കൂളുകൾക്കും തിങ്കളാഴ്ച ഉച്ചക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകൾ തുടർന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്. കനത്ത മഴയെ തുടർന്ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾക്കും, സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ, സ്കൂളുകൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർഥികൾക്ക് അവധിയായിരിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/ബോർഡ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. Content Highlights:heavy rain in kerala, holiday declared to schools in various districts


from mathrubhumi.latestnews.rssfeed https://ift.tt/2qo3T8L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages