രണ്ടാം വിവാഹത്തില്‍ കുടുക്കിയത് ജോളി ; സിലി മരിക്കുന്നതിന് മുമ്പും താല്‍പ്പര്യം കാട്ടിയിരുന്നു ; അതില്‍ അസ്വസ്ഥനായിരുന്നെന്ന് ഷാജു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 6, 2019

രണ്ടാം വിവാഹത്തില്‍ കുടുക്കിയത് ജോളി ; സിലി മരിക്കുന്നതിന് മുമ്പും താല്‍പ്പര്യം കാട്ടിയിരുന്നു ; അതില്‍ അസ്വസ്ഥനായിരുന്നെന്ന് ഷാജു

കോഴിക്കോട്: കൂടത്തായി മരണപരമ്പരയില്‍ ജോളിയെ തള്ളി ഭര്‍ത്താവ് ഷാജു. വിവാഹത്തിന് മുന്‍കയ്യെടുത്തത് ജോളിയാണെന്നും തന്നെ രണ്ടാം വിവാഹത്തിലേക്ക് കുടുക്കുകയായിരുന്നെന്നും മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷാജു വെളിപ്പെടുത്തി. സംഭവത്തില്‍ ജോളിയുടെ മകന്‍ റെമോയും മരിച്ച റോയിയുടെ സഹോദരി റഞ്ചിയുടേയും വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് ഷാജുവും രംഗത്ത് വന്നിരിക്കുന്നത്.

രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന തന്നെ അക്കാര്യം നിര്‍ബ്ബന്ധിച്ചത് ജോളിയായിരുന്നു എന്നും തന്റെയും ജോളിയുടെയും മക്കള്‍ക്ക് മാതാപിതാക്കളാകുമെന്ന് പറഞ്ഞായിരുന്നു ജോളി വിവാഹ താല്‍പര്യം അറിയിച്ചതെന്നും പറഞ്ഞു. സിലിയുടെ മരണത്തിന് മുമ്പും ജോളി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെന്നും തങ്ങള്‍ അടുപ്പത്തിലാണെന്ന് പുറത്ത് ധരിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തതായും പറഞ്ഞു. റോയിയുടെ മരണത്തില്‍ റോജോ നേരത്തേ കേസ് കൊടുത്തിരുന്നെങ്കില്‍ തനിക്ക് ഭാര്യയും കുഞ്ഞും നഷ്ടപ്പെടില്ലായിരുന്നെന്നും ഷാജു പറഞ്ഞു.

സിലി മരിച്ച് രണ്ടു മാസം തികയും മുമ്പ് ഒരു ദിവസം ജോളി അത്യാവശ്യം പറയാനുണ്ടെന്ന വിളിച്ചു. വീട്ടിലെത്തിയപ്പോള്‍ വിവാഹക്കാര്യം പറഞ്ഞു. എന്നാല്‍ വിസമ്മതം പ്രകടിപ്പിച്ച ഷാജുവിനോട് ആറുമാസം കഴിഞ്ഞു മതി വിവാഹമെന്ന് പറഞ്ഞു. അപ്പോഴും നിഷേധിച്ചപ്പോള്‍ പിന്നീട് പലപ്പോഴായി വിവാഹത്തിന് നിര്‍ബ്ബന്ധിക്കുകയും ഇരുവരുടെയും മക്കള്‍ക്ക് തുണയാകുമെന്നും സിലിയുടെ സഹോദരനും ബന്ധുക്കള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ നിര്‍ബ്ബന്ധിക്കുന്നതായും പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ ആലോചിക്കാമെന്ന് ഷാജു മറുപടിയും നല്‍കി. ഇങ്ങിനെയായിരുന്നു രണ്ടുപേരുടെയും രണ്ടാം വിവാഹം നടന്നത്.

സിലി മരിക്കുന്നതിന് മുമ്പും ഷാജുവുമായി അടുപ്പമുണ്ടാക്കാന്‍ ജോളി ശ്രമിച്ചു. ഇതില്‍ താന്‍ അസ്വസ്ഥനായിരുന്നു. പനമരത്ത് ഒരു ബന്ധുവിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ജോളിയുമായി ഒരുമിച്ച് കാറില്‍ യാത്ര ചെയ്തു. ഈ വിവാഹത്തിന് സിലി വരുന്നില്ലെന്ന് പറഞ്ഞിരുന്നു. ജോളിയുടെ കാറിലാണ് അന്ന് യാത്ര ചെയ്തത്. ഈ അവസരത്തില്‍ ജോളി അടുപ്പം സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നതായി തോന്നി. വിവാഹ സല്‍ക്കാരത്തിന് ജോളിയോടൊപ്പമാണ് ആഹാരം കഴിച്ചത്. ചിലര്‍ ഭാര്യയാണോയെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു മിച്ചിരുന്നത് കേവലം യാദൃശ്ചികം എന്നാണ് താന്‍ വിചാരിച്ചത്. എന്നാല്‍ അവസരം ജോളി മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് ഇപ്പോള്‍ തോന്നുന്നതായും പറഞ്ഞു.

സിലി മരിച്ചപ്പോള്‍ മൃതദേഹം ചുംബിച്ചപ്പോഴും ജോളി ഇതുപോലെ ഒരു കാര്യം ചെയ്തു. താന്‍ മൃതദേഹത്തിന്റെ നെറ്റിമേല്‍ ചുംബിച്ചപ്പോള്‍ തന്റെ ശിരസില്‍ മുട്ടുന്ന രീതിയില്‍ ജോളിയും തൊട്ടുപിന്നാലെ മൃതദേഹത്തില്‍ ചുംബിച്ചു. തനിക്ക ഇത് വലിയ അസ്വസ്ഥതയും അരോചകം ഉണ്ടാക്കുകയും ചെയ്തു. തങ്ങള്‍ അടുപ്പത്തിലാണ് എന്ന് മറ്റുള്ളവരെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. ഈ ദൃശ്യങ്ങളെല്ലാം അന്ന് പകര്‍ത്തിയ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ഫോട്ടോ മാത്രം ആല്‍ബത്തില്‍ വരരുതെന്ന് ക്യാമറാമാനോട് പറഞ്ഞിരുന്നതായും ഷാജു പറയുന്നു.

ജോളിയുടെ മകന്റെ ആരോപണം തന്നെയും കൊലപാതകത്തില്‍ പങ്കാളിയാക്കാന്‍ ശ്രമിക്കുന്ന രീതിയിലാണ്. ജോളിയുടെയും മകന്റെ ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതിതില്‍ ദുഃഖമുണ്ടെന്നും ഷാജു പറഞ്ഞു. ജോളി എന്‍ഐടിയിലെ അധ്യാപിക അല്ലെന്ന കാര്യം െ്രെകംബാഞ്ച് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും പറഞ്ഞു.



from mangalam.com https://ift.tt/31VxkwM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages