മാതാപിതാക്കള്‍ ഒറ്റക്ക് കിടത്തിയ ഏഴ് മാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം. കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുളള വിടവില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചത്. രാവിലെ കിടപ്പുമുറി തുറന്നപ്പോള്‍ കട്ടിലിന്റെ വിടവില്‍ തൂങ്ങി കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിംഗപ്പൂരിലാണ് സംഭവം.
തലേദിവസം കുട്ടിയെ പുതപ്പുമൂടി ഉറക്കിയിട്ടാണ് ഇരുവരും മുറിയിലേക്ക് മടങ്ങിയത്. ഒറ്റക്ക് കിടത്തി പരിശീലിപ്പിക്കാനാണ് ഏഴ് മാസം പ്രായമുളള കുട്ടിയെ മറ്റൊരു മുറിയിലാക്കിയെന്നാണ് രക്ഷിതാക്കളുടെ വാദം. തലേദിവസം രാത്രി ഒന്‍പത് മണിക്ക് കുട്ടിയെ ഉറക്കിയിരുന്നു.
കുട്ടി ഉരുണ്ട് കട്ടിലിന്റെ വിടവില്‍ എത്തിയതാകാമെന്ന് ഡോക്ടര്‍ പറയുന്നു. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ കുട്ടി സ്വയം ഇരിക്കാറുണ്ട് എന്നും ഇതിന് മുന്‍പും കട്ടിലിന്റെ വിടവില്‍ കുടങ്ങിയപ്പോള്‍ അവള്‍ തന്നെ തല ഊരി എടുക്കുകയും ചെയ്തിട്ടുളളയതാണെന്നും അമ്മ പറഞ്ഞു.
from mangalam.com https://ift.tt/2AWIyFo
via IFTTT
No comments:
Post a Comment