'തണ്ടെര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം, വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്'; മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് ടിപി സെന്‍കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 29, 2019

'തണ്ടെര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം, വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്'; മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് ടിപി സെന്‍കുമാര്‍

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. സി.പി.ഐ. (മാവോയിസ്റ്റ്) കേന്ദ്രസമിതി അംഗവും ഭവാനി ദളത്തിന്റെ നേതാവുമായ തമിഴ്നാട് സേലം സ്വദേശി മണിവാസക(അപ്പു-56)മാണു തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുടെ വെടിയേറ്റു മരിച്ചത്. ഇതോടെ രണ്ടുദിവസമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഇപ്പോള്‍ മാവോയിസ്റ്റുകളെ വധിച്ച പോലീസ് നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. തണ്ടെര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം. വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്.- സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സെ്ന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വീണ്ടും മാവോയിസ്‌റ് പോലീസ് വെടി വെപ്പ്.
ഇനി തണ്ടെര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍
സച്ചിദാനന്ദന്‍, ബിനോയ് വിശ്വം,
കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം. വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്. മാവോയിസ്റ്റുകള്‍ എകെ47നും എസ്‌പ്ലോസീവ്‌സുമായി കയറാന്‍ പാടില്ലാത്ത ഫോറെസ്റ്റില്‍ എന്തിനു കഴിയണം?
അവര്‍ വെടിവെച്ചാല്‍, അത് പരിച വെച്ചു തടഞ്ഞു കൂടെ?? ഇല്ലെങ്കില്‍ കുറച്ചു പോലീസുകാര്‍ മരിച്ചാലെന്താ,??ഇതുവരെ 13000 അല്ലെ ഇവര്‍ കൊന്നിട്ടൊള്ളു എന്നൊക്കെ ചോദിക്കാം.
നിലംബുര്‍ അന്വേഷണം എന്തായി?

കാട് മാവോ വാദികള്‍ക്ക് പതിച്ചു നല്‍കിയാല്‍ പ്രശനം തീരും. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ മാന്യന്‍ മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്‌നം തീരും. മുട്ട് നോക്കി വെടിവെക്കാമല്ലോ.
വെടി നേരിടേണ്ടവനെ അതിന്റെ
വിഷമം അറിയൂ. സ്വന്തം ജീവന്‍
വെടിയുണ്ടക്കു മുന്നില്‍ വെച്ചു
ഈ മാന്യന്മാര്‍ പറയട്ടെ.



from mangalam.com https://ift.tt/2WqV5em
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages