ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് 53കാരിയെ പീഡിപ്പിച്ചത് 20 തവണ, 33കാരിയെ പീഡിപ്പിച്ചത് അഞ്ച് തവണ; രണ്ടും ഒരേ ആഴ്ചയില്‍; ഒടുവില്‍ പിടിവീണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 26, 2019

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് 53കാരിയെ പീഡിപ്പിച്ചത് 20 തവണ, 33കാരിയെ പീഡിപ്പിച്ചത് അഞ്ച് തവണ; രണ്ടും ഒരേ ആഴ്ചയില്‍; ഒടുവില്‍ പിടിവീണു

ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ 25 തവണ ലൈംഗികമായി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. ഡേറ്റിംഗ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട സ്ത്രീകളെ നൈജീരിയന്‍ സ്വദേശിയാണ് പീഡിപ്പിച്ചത്. സെര്‍ബിയക്കാരിയായ 52കാരിയെ 20 പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചതിന് കഴിഞ്ഞ മെയില്‍ ഇയാള്‍ക്ക് ഒരു വര്‍ഷത്തേക്ക് ശിക്ഷ ലഭിച്ചിരുന്നു. എന്നാല്‍ മറ്റൊരു കേസില്‍ വീണ്ടും ഇരുവരും അറസ്റ്റിലാവുകയായിരുന്നു.

ശിക്ഷക്ക് കാരണമായ ആദ്യ കുറ്റം ചെയ്ത കാലയിളവില്‍ തന്നെ 33കാരിയായ ഉക്രെയിന്‍ സ്വദേശിനിയെയും ഇയാള്‍ പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. ഇയാളെ കഴിഞ്ഞ ദിവസം വീണ്ടും കോടതിയില്‍ ഹാജരാക്കി. ഡേറ്റിങ് ആപ്പ് വഴിയും സോഷ്യല്‍മീഡിയ വഴിയും സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചശേഷമായിരുന്നു പീഡനം. 2019 ജനുവരിയിലാണ് ഇയാള്‍ സ്വന്തം അപാര്‍ട്ടമെന്റില്‍വെച്ച് സ്ത്രീകളെ പീഡിപ്പിച്ചത്.

ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പരിചയപ്പെട്ട ശേഷം നേരിട്ട് കാണാനായി ഇയാള്‍ സ്ത്രീകളെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് അല്‍ ബാര്‍ഷയിലെ അപാര്‍ട്ട്‌മെന്റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഉക്രെയിന്‍ സ്വദേശിനി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയാതായും മൊഴിയുണ്ട്.

അലറി കരയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മ്യൂസിക് പ്ലേയര്‍റില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ചശേഷമായിരുന്നു അതിക്രമം. അതിനാല്‍ തന്നെ തന്റെ നിലവിളി ആരും കേട്ടില്ലെന്നും സ്ത്രീ പറയുന്നു. കേസ് നവംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.



from mangalam.com https://ift.tt/2pRtLtF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages