കേന്ദ്രജീവനക്കാർക്ക് 5000 വരെ രൂപയുടെ സമ്മാനം സ്വീകരിക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 22, 2019

കേന്ദ്രജീവനക്കാർക്ക് 5000 വരെ രൂപയുടെ സമ്മാനം സ്വീകരിക്കാം

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതൽ 5000 രൂപവരെ മൂല്യമുള്ള സമ്മാനങ്ങൾ സ്വീകരിക്കാം. ഇതിന് സർക്കാരിന്റെ അനുമതി വാങ്ങേണ്ടതില്ല. 1500 രൂപവരെ മൂല്യമുള്ള ഉപഹാരങ്ങളേ ഇതുവരെ കൈപ്പറ്റാമായിരുന്നുള്ളൂ. എ, ബി ഗ്രൂപ്പുകളിൽപ്പെടുന്ന ജീവനക്കാർ 5000 രൂപയിലധികം മൂല്യമുള്ള സമ്മാനങ്ങൾ സ്വീകരിക്കണമെങ്കിൽ സർക്കാരിന്റെ അനുമതിവാങ്ങണം. ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെടുന്നവർക്ക് 2000 രൂപവരെ മൂല്യമുള്ള ഉപഹാരങ്ങൾ സർക്കാരിന്റെ അനുമതികൂടാതെ കൈപ്പറ്റാം. 500 രൂപയിലധികം വിലയുള്ള സമ്മാനങ്ങൾ വാങ്ങരുതെന്നായിരുന്നു ഇതുവരെയുള്ള ചട്ടം. മുതിർന്ന സർക്കാരുദ്യോഗസ്ഥരാണ് ഗ്രൂപ്പ് 'എ' വിഭാഗത്തിൽ. ഗസറ്റഡ് ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർ ഗ്രൂപ്പ് 'ബി'യിലും ക്ലറിക്കൽ തസ്തികയിലും മറ്റുമുള്ളവർ ഗ്രൂപ്പ് 'സി'യിലും ഉൾപ്പെടുന്നു. സമ്മാനം കൈപ്പറ്റുന്നകാര്യത്തിൽ ഇവരെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. പദവികളിലുള്ളവർക്ക് തുല്യരാക്കുന്നതിനാണ് ഇതിനുള്ള ചട്ടം ഭേദഗതി ചെയ്തത്. അടുത്ത ബന്ധുവല്ലാത്തവർ, സർക്കാർ ജീവനക്കാരനുമായി ഔദ്യോഗികബന്ധമില്ലാത്ത സുഹൃത്തുക്കൾ എന്നിവരിൽനിന്നു സ്വീകരിക്കുന്ന സൗജന്യയാത്ര, താമസസൗകര്യം തുടങ്ങിയവയാണ് പാരിതോഷികത്തിന്റെ പരിധിയിൽ വരുന്നത്. ഭക്ഷണം വാങ്ങിനൽകൽ, വാഹനത്തിൽ കയറ്റൽ തുടങ്ങിയ ആതിഥ്യമര്യാദകളൊന്നും നിലവിലെ ചട്ടപ്രകാരം പാരിതോഷികമായി കണക്കാക്കില്ല. സർക്കാർ ജീവനക്കാർക്ക് വിദേശികളായ നേതാക്കളിൽനിന്നു സ്വീകരിക്കാവുന്ന സമ്മാനത്തിന്റെ പരിധി 1000 രൂപയെന്നതും നീക്കിയിട്ടുണ്ട്. content highlights:Centre eases gift rules for employees


from mathrubhumi.latestnews.rssfeed https://ift.tt/32FSNKu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages